ന്യൂഡല്‍ഹി: ഒരേ വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആർ അര്‍ണബ് ഗോസ്വാമിക്ക് ഒന്നാക്കി കൊടുത്തതുപോലെ തെൻറ കാര്യത്തിലും ചെയ്യണമെന്ന് ശര്‍ജീല്‍ ഇമാം സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. പൗരത്വ സമരത്തിലെ പ്രസംഗത്തിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി ശര്‍ജീല്‍ ഇമാമിന് വേണ്ടി ഹാജരായ സിദ്ധാര്‍ഥ് ദവെയാണ് അര്‍ണബിെൻറ വിധി ശര്‍ജീലിനും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടത്.
തുടർന്ന് ശര്ജീലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്ത ഉത്തര്‍പ്രദേശ്, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക ് ജസ്റ്റിസുമാരായ അശോക് ഭൂഷണ്, സഞ്ജയ് കിഷന് കൗള്‍, എം.ആര് ഷാ എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസ് അയച്ചു. തെൻറ കക്ഷിക്കെതിരെ കേസുകള്‍ രാഷ്ട്രീയപ്രേരിതമായി രജിസ്റ്റര്‍ ചെയ്തതാണെന്നും സമാനമായ കേസില്‍ സുപ്രീംകോടതി അര്‍ണബ് ഗോസ്വാമിക്ക് അനുകൂലമായി വിധി നല്‍കിയിട്ടുണ്ടെന്നും ദവെ വാദിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാറിെൻറ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു.
അര്‍ണബിെൻറ എഫ്.ഐ.ആറുകളെല്ലാം ഒന്നാണെന്നും ശര്ജീലിെൻറ കാര്യത്തില്‍ അങ്ങനെ അല്ലെന്നും മേത്ത വാദിച്ചു. ശര്ജീലിെൻറ ഈ ആവശ്യമാണ് രാഷ്ട്രീയപ്രേരിതമെന്ന് മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. ശര്ജീലിനെതിരായ അന്വേഷണത്തിെൻറ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് കൂടി മേത്ത അറിയിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ച് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചു. ഗുവാഹതി ജയിലില്‍ കഴിയുന്ന ശര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.