വോട്ടുകൊള്ള: രാഹുലിന്റെ വെളിപ്പെടുത്തൽ അറിഞ്ഞില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കർണാടകയിലെ വോട്ടർ പട്ടികയിലെ ഒരു ലക്ഷം വ്യാജ വോട്ടുകളുടെ തെളിവുകൾ പുറത്തുവിട്ട് ​ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനം അറിഞ്ഞിട്ടില്ലെന്ന് ബിഹാർ എസ്.ഐ.ആറിനെതിരായ ഹരജികൾ കേൾക്കുന്ന ജസ്റ്റിസ് എ.സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്.

രാഹുൽ ഗാന്ധിയുടെ ഈ വാർത്താസമ്മേളനത്തിന്റെ പിറ്റേന്നാണ് ബീഹാറിലെ ഏത് വോട്ടർക്കും തന്റെ പേര് ​അടിച്ചുനോക്കി തന്റെ പേരുണ്ടോ എന്നറിയാമായിരുന്ന വോട്ടർപട്ടിക ഓഗസ്റ്റ് 14ന് കമീഷൻ വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചതെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചപ്പോഴാണ് തങ്ങൾ അറിഞ്ഞിട്ടില്ലെന്ന സുപ്രീംകോടതിയുടെ പ്രതികരണം.

തുടർന്ന് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തൽ എന്തായിരുന്നുവെന്ന് സൂചിപ്പിച്ച പ്രശാന്ത് ഭൂഷൺ, ഇത്തരത്തിൽ വോട്ടർപട്ടിക ആരും പരിശോധിക്കാതിരിക്കാൻ മെഷീൻ റീഡബിളല്ലാത്ത ഡിജിറ്റൽ കോപ്പി മാറ്റിയ വോട്ടർപട്ടികക്ക് പകരം വെച്ചുവെന്ന് പറഞ്ഞു.

ഇത് മാറ്റി ഓഗസ്റ്റ് നാലിന് മുമ്പുണ്ടായിരുന്ന ആളുകളുടെ പേര് തിരയാവുന്ന വോട്ടർപട്ടിക സോഫ്റ്റ് കോപ്പി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. വെട്ടിമാറ്റിയ 65 ലക്ഷം വോട്ടർമാരുടെ പേര് പുറത്തുവിടാത്തതും ചോദ്യം ചെയ്ത പ്രശാന്ത് ഭൂഷൺ ആ പേരുകൾ പ്രസിദ്ധീകരിക്കണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു.

Tags:    
News Summary - Supreme Court says it was not aware of Rahul Gandhi's press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.