നിർഭയ കേസ്​: അക്ഷയ്​ സിങ്ങി​െൻറ തിരുത്തൽ ഹരജി സുപീംകോടതി തള്ളി

ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസിൽ വധശിക്ഷക്കെതിരെ പ്രതി അക്ഷയ്​ സിങ്​ സമർപ്പിച്ച തിരുത്തൽ ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എൻ.വി. രമണ, അരുൺ മിശ്ര, ആർ.എഫ്. നരിമാൻ, ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്​. സുപ്രീംകോടതി തിരുത്തൽ ഹരജി തള്ളിയ സാഹചര്യത്തിൽ അക്ഷയ്​ സിങ്ങിന്​ രാഷ്​ട്രപതിക്ക്​ ദയാഹരജി സമർപ്പിക്കാവുന്നതാണ്​.

കേസിലെ മറ്റ് രണ്ട് പ്രതികളായ മുകേഷ് സിങിന്‍റെയും വിനയ് ശര്‍മയുടെയും തിരുത്തല്‍ ഹരജികള്‍ ഇതേ ബെഞ്ച് ജനുവരി 17ന്​ തള്ളിയിരുന്നു. സമൂഹത്തിന്‍റെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി വധശിക്ഷ നല്‍കുന്നത് ശരിയല്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ശനിയാഴ്ച നടപ്പാകില്ലെന്നാണ് സൂചന. പ്രതികളിലൊരാളായ വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ച സാഹചര്യത്തിലാണിത്. ദയാഹരജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം.

Tags:    
News Summary - Supreme Court rejects Nirbhaya gang-rape and murder convict Akshay Singh's curative plea - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.