Posted On
date_range Updated On
date_range നയതന്ത്ര സ്വർണക്കടത്ത്: പ്രതികളുടെ ജാമ്യത്തിന് സ്റ്റേ ഇല്ല
ന്യൂഡൽഹി: തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. 12 പ്രതികളുടെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എൻ.ഐ.എയുടെ ആവശ്യമാണ് കോടതി തള്ളിയത്. കേസിൽ യു.എ.പി.എ നിലനിൽക്കുമോ എന്ന് പരിശോധിക്കാനും കോടതി നിർദേശിച്ചു.
നേരത്തെ, സ്വർണക്കടത്ത് യു.എ.പി.എയുടെ പരിധിയിൽ വരില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരെയാണ് എൻ.ഐ.എ സുപ്രീംകോടതിയെ സമീപിച്ചത്.
കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേരള ഹൈകോടതിയുടെ തീരുമാനം തെറ്റാണെന്നും ജാമ്യം റദ്ദാക്കണമെന്നും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റിവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.