ന്യൂഡൽഹി: കോടതികൾ സർക്കാറിെൻറ ബന്ദിയല്ലെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂ ഷണിനോട് സുപ്രീംകോടതി. അന്തർ സംസ്ഥാന തൊഴിലാളികളുടെ മൗലികാവകാശങ്ങൾ ലംഘിക് കപ്പെടുകയാണെന്നും സർക്കാർ വാദങ്ങൾ കോടതി അന്ധമായി സ്വീകരിക്കുകയാണെന്നും പ്രശാന ്ത് ഭൂഷൺ ആരോപിച്ചപ്പോഴാണ് മൂന്നംഗ സുപ്രീംകോടതി ബെഞ്ച് ശക്തമായി പ്രതികരിച്ചത ്.
താങ്കൾക്ക് ഈ സംവിധാനത്തിൽ വിശ്വാസമില്ല. ഇൗ സ്ഥാപനം സർക്കാറിെൻറ ബന്ദികളല്ലെന്നും ജസ്റ്റിസ് എൻ.വി. രമണ, സഞ്ജയ് കിശൻ കോൾ, ബി.ആർ ഗവായ് എന്നിവർ പ്രശാന്ത് ഭൂഷണെ ഓർമിപ്പിച്ചു. 30 വർഷമായി താങ്കൾ സുപ്രീംകോടതിയിൽ അഭിഭാഷകനാണ്. ചിലപ്പോൾ വിധി അനുകൂലവും ചിലപ്പോൾ പ്രതികൂലവുമാവും. അതിനാൽ ഇത്തരത്തിൽ സംസാരിക്കരുതെന്നും കോടതി വ്യക്തമാക്കി.
അന്തർ സംസ്ഥാന തൊഴിലാളികളെ കൊറോണ വൈറസ് പരിശോധന നടത്തി നെഗറ്റിവാണെന്ന് കണ്ടാൽ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നായിരുന്നു പ്രശാന്ത് ഭൂഷണിെൻറ ആവശ്യം. ഇൗ തൊഴിലാളികളെ അവരുടെ കുടുംബങ്ങളിൽനിന്ന് അകറ്റി അങ്ങേയറ്റം മോശമായ സാഹചര്യങ്ങളിൽ അനിശ്ചിതമായി താമസിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം വാദിച്ചു. ഇൗ തൊഴിലാളികൾക്ക് റേഷനോ വേതനമോ ലഭിക്കുന്നില്ല. അവർക്ക് അന്തർ സംസ്ഥാന യാത്രക്ക് അനുമതി നൽകണമെന്നും പ്രശാന്ത് ഭൂഷൺ അഭ്യർഥിച്ചു.
എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിവരുകയാണെന്നും അതുവരെ ഒരു നിർേദശവും പുറപ്പെടുവിക്കരുതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കകം ഇക്കാര്യത്തിൽ നടപടി അറിയിക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഒരാഴ്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യാൻ കോടതി സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.