ന്യൂഡൽഹി: പട്ടിക വിഭാഗ അതിക്രമം തടയൽ നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിച്ച തങ്ങളുടെ വിധിയിൽ താൽക്കാലിക സ്റ്റേ നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു. കോടതി ഉത്തരവ് വായിക്കാത്തതുകൊണ്ടോ തെറ്റായി മനസ്സിലാക്കിയതിനാേലാ ആവാം വിവിധ ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നിരവധി സംസ്ഥാനങ്ങളിൽ അക്രമാസക്തമായെതന്നും ജസ്റ്റിസ് എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
കേസിൽ കക്ഷിചേർന്ന കേന്ദ്ര സർക്കാറിനോട് ഉൾപ്പെടെ വിശദമായ വിവരങ്ങൾ രേഖാമൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട കോടതി കേസ് 10 ദിവസത്തിനുശേഷം പരിഗണിക്കുമെന്നും വ്യക്തമാക്കി. തിങ്കളാഴ്ച വിവിധ ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഝാർഖണ്ഡ്, പഞ്ചാബ് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ അക്രമാസക്തമാവുകയും വെടിവെപ്പിൽ ഒമ്പതു പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
നിയമം അനുസരിച്ച് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുന്നതിനും ആരോപണവിേധയരെ അറസ്റ്റ് ചെയ്യുന്നതിനും മുമ്പ് പ്രാഥമിക അേന്വഷണം നടത്തണമെന്ന കോടതി നിർദേശം സ്റ്റേ ചെയ്യണമെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ അഭ്യർഥിെച്ചങ്കിലും കോടതി വഴങ്ങിയില്ല.
വിധി പുനഃപരിശോധിക്കണമെന്ന അറ്റോണി ജനറൽ ഉയർത്തിയ വാദങ്ങളോട് അതേ നാണയത്തിൽതന്നെ കോടതി പ്രതികരിക്കുകയായിരുന്നു. നിയമം ദുരുപയോഗം ചെയ്യുന്നുവെന്നതിെൻറ അടിസ്ഥാനത്തിലാണ് മാർച്ച് 20ലെ കോടതി ഉത്തരെവന്നും നിയമത്തിെല വ്യവസ്ഥകൾ ലഘൂകരിക്കാൻ ഇത് കാരണമാകുന്നില്ലെന്നും കെ.കെ. വേണുഗോപാൽ വാദിച്ചു. നൂറുകണക്കിന് വർഷങ്ങളായി ദലിതർ കടുത്ത അതിക്രമങ്ങൾ നേരിടുകയാണ്. ഭരണഘടനയുടെ 21ാം വകുപ്പ് ഉറപ്പുനൽകുന്ന സംരക്ഷണത്തിന് ഇരകൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, തങ്ങൾ നിയമത്തിെനതിരെല്ലന്ന് വ്യക്തമാക്കി ജസ്റ്റിസ് ഗോയൽ, നിരപരാധികൾ ജയിലിൽ അടക്കപ്പെടുന്നതിലാണ് തങ്ങളുടെ ഉത്കണ്ഠ എന്നും പറഞ്ഞു. ഇന്ത്യൻ ക്രിമിനൽ നിയമത്തിനു കീഴിൽ അറസ്റ്റ് ചെയ്യുേമ്പാൾ പുലർത്തേണ്ട കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് കോടതി ചെയ്തതെന്നും ജസ്റ്റിസ് ഗോയൽ പറഞ്ഞു. കേസുകളിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും വിധി തടസ്സമാവില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ ഹാജരായ അമിക്കസ്ക്യൂറി കോടതിയുടെ നിലപാടുകളെ പിന്തുണച്ചു.
ചൊവ്വാഴ്ച രാവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഹരജി പരിഗണിക്കുേമ്പാൾ കോടതിമുറി തിങ്ങിനിറഞ്ഞിരുന്നു. തങ്ങൾ ആർക്കും എതിരല്ലെന്നും സ്ഥാപിതതാൽപര്യമായിരിക്കാം പ്രതിഷേധത്തിനു പിന്നിലെന്നും പരാമർശം നടത്തിയ ചീഫ് ജസ്റ്റിസ് കേസ് ജസ്റ്റിസ് ഗോയലിെൻറയും യു.യു. ലളിതിെൻറയും െബഞ്ചിെൻറ പരിഗണനക്ക് വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.