കർണാടക വിമതരുടെ രാജി: നാളെ തീരുമാനമെടുക്കാമെന്ന് സ്പീക്കർ സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി/ ബംഗളൂരു: കർണാടകയിലെ വിമത എം.എൽ.എമാരുടെ രാജിയിലും അയോഗ്യതാ വിഷയത്തിലും നാളേക്കകം തീരുമാനമെടുക്ക ാമെന്ന് നിയമസഭാ സ്പീക്കറുടെ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു. കർണാടകയിലെ കോൺഗ്രസ്-ജനതാ ദൾ സെക്കുലർ സഖ്യ സർക്കാറിലെ വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ തീരുമാനം സ്പീക്കർക്ക് സ്വീകരിക്കാം. എന്നാൽ തീരുമാനം വൈകിപ്പിക്കരുതെന്ന് വാദം കേട്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. രാജിവെക്കുമ്പോൾ അല്ല, പൊതുജന പ്രതിനിധികൾ വിപ്പ് ലംഘിക്കുന്നത് മുതൽ അയോഗ്യരാണെന്ന് സ്പീക്കർക്കു വേണ്ടി ഹാജരായ കെ.ആർ രമേശ് കുമാർ, അഭിഷേക് മനു സിങ് വി എന്നിവർ വാദിച്ചു.

കോൺഗ്രസ്-ജനതാ ദൾ സെക്കുലർ സഖ്യ സർക്കാറിൽനിന്നും കൂറുമാറിയ എം.എൽ.എമാർ രാജി സമർപ്പിച്ചെങ്കിലും സ്പീക്കർ സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ ക​ർ​ണാ​ട​ക​യി​ലെ 15 വി​മ​ത എം.​എ​ൽ.​എ​മാ​ർ ര​ണ്ടു​ ത​വ​ണ​യാ​യി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളാണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണിക്കുന്നത്.

മുൻ അറ്റോർണി ജനറൽ മുകുൾ രൊഹത്ഗിയാണ് വിമതർക്കു വേണ്ടി ഹാജരായത്. നിർബന്ധിപ്പിച്ച് നിയമസഭയിൽ പങ്കെടുപ്പിക്കാനാവില്ലെന്ന് കർണാടകയിലെ കോൺഗ്രസ് വിമത എം.എൽ.എമാർ സുപ്രീംകോടതിയിൽ വാദിച്ചു. സഭയിൽ ഇഷ്ടമില്ലാത്ത സംഘത്തിനൊപ്പം ഇരിക്കാനും സംസാരിക്കാനും സ്പീക്കർ ഭീഷണിപ്പെടുത്തുകയാണെന്നും വിമതർ വ്യക്തമാക്കി. രാജിവെക്കാനുള്ള അവകാശത്തെ സ്പീക്കർ തടയാനാകില്ലെന്നും എം.എൽ.എമാരുടെ അഭിഭാഷകൻ വാദിച്ചു.

മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ സുപ്രീംകോടതിയുടെ തീരുമാനം സർക്കാറിന് നിർണായകമാണ്. കേസിൽ സുപ്രീംകോടതിയിൽ വാദം തുടരുകയാണ്.

Tags:    
News Summary - supreme court on karnataka crisis-india News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.