രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദായനികുതിയിളവ്: സുപ്രീംകോടതി 11ന് വാദം കേള്‍ക്കും 

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനക്ക് ആദായനികുതിയിളവ് നല്‍കുന്ന നിയമ വ്യവസ്ഥ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി ജനുവരി 11ന് വാദം കേള്‍ക്കും.  1961ലെ ഇന്‍കം ടാക്സ് ആക്ടിലെ 13 എ വകുപ്പ് ചോദ്യം ചെയ്ത് അഡ്വ. എം.എല്‍. ശര്‍മ സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് അശോക്ഭൂഷണ്‍, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. അര നൂറ്റാണ്ടിലേറെ പ്രാബല്യത്തിലുള്ള ഒരു നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ ഇപ്പോള്‍ അടിയന്തരമായി വാദം കേള്‍ക്കേണ്ട സാഹചര്യമില്ളെന്ന് നിരീക്ഷിച്ചാണ് അടുത്ത മാസത്തേക്ക് മാറ്റിയത്. 

രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളിലത്തെുന്ന പണത്തെ കുറിച്ച് അന്വേഷണം നടത്തില്ളെന്ന ഡിസംബര്‍ 16ലെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തെ ഹരജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. അസാധു നോട്ടുകള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ആ തുക പിന്‍വലിച്ചുപോകുമെന്ന് അഡ്വ. ശര്‍മ ചൂണ്ടിക്കാട്ടി. 
 

Tags:    
News Summary - supreme court of india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.