മൊറ​ട്ടോറിയം: തീരുമാനമറിയിക്കാൻ കേന്ദ്രത്തിന്​ ഒരാഴ്​ച കൂടി നീട്ടിനൽകി സുപ്രീംകോടതി

ന്യൂഡൽഹി: വായ്​പ മൊറ​ട്ടോറിയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാറിന്​ ഒരാഴ്​ചത്തെ സമയം കൂടി അനവുവദിച്ച്​ സുപ്രീംകോടതി. ഒക്​ടോബർ അഞ്ചിനകം കേന്ദ്രസർക്കാർ മൊറ​ട്ടോറിയം പ്ലാൻ സമർപ്പിക്കണമെന്ന്​ സുപ്രീംകോടതി അറിയിച്ചു.  

മൊറ​​ട്ടോറിയം ദീർഘിപ്പിക്കുന്നത്​ സംബന്ധിച്ച്​ കേന്ദ്രസർക്കാറും ആർ.ബി.ഐയും ചേർന്ന്​ സെപ്​ററംബർ 28നകം തീരുമാനമെടുക്കണമെന്ന്​ സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു.

ഇക്കാര്യത്തിൽ തീരുമാനമെടുക്കൽ അന്തിമഘട്ടത്തിലാണെന്നും വിശദാംശങ്ങൾ കോടതിയിൽ ഹാജരാക്കാൻ കുറച്ച് സമയം കൂടി ആവശ്യമാണെന്നും കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ ​േമത്ത സുപ്രീംകോടതിയെ അറിയിച്ചു. ​മൊറ​ട്ടോറിയം കാലയളവ്​, വായ്​പ പലിശ ഒ​ഴിവാക്കൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന്​ മുൻ സി.എ.ജി രാജീവ്​ മെഹർഷിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചിട്ടുണ്ട്​.

ആഗസ്​റ്റ്​ 31ന്​ അവസാനിച്ച വായ്​പ മൊറ​ട്ടോറിയം കാലാവധി സെപ്​റ്റംബർ 28 വരെ നീട്ടി നൽകണമെന്ന്​ നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നു. കോവിഡ്​ മഹാമാരിയുടെ സാഹചര്യത്തിൽ മൊറ​ട്ടോറിയം നീട്ടി നൽകണമെന്നും ഈ കാലയളവിൽ വായ്​പ പലിശ ഒഴിവാക്കി നൽകണമെന്നും​ ആവശ്യപ്പെട്ടുള്ള ഹരജികളാണ്​ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.