വിവാദമായ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കാന്‍ സുപ്രീംകോടതി അനുമതി

ചെന്നൈ: തൂത്തുക്കുടിയിലെ വിവാദമായ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കാന്‍ സുപ്രീംകോടതി അനുമതി. ഓക്സിജൻ ഉത്പാദനത്തിനുവേണ്ടിയാണ് പ്ലാന്‍റ് തുറക്കാൻ കോടതി അനുവാദം നൽകിയത്. 1050 മെട്രിക് ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കമ്പനിക്ക് കഴിയുമെന്നും എന്നാല്‍ പ്രതിഷേധം ഭയന്ന് അനുമതി നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി വേദാന്ത ഗ്രൂപാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അഞ്ചം​ഗ മേല്‍നോട്ട സമിതിയുടെ നേതൃത്വത്തിലായിരിക്കും പ്ലാന്‍റ് തുറക്കുക. ജൂലൈ 15 വരെ പ്രവർത്തിപ്പിക്കാനാണ് അനുമതി. പ്ലാന്‍റ് തുറക്കുന്നതിന് മുൻപ് പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. കോവിഡിന്‍റെ മറവില്‍ പ്ലാന്‍റ് തുറക്കാനുള്ള ഗൂഡനീക്കമെന്നാണ് സമരസമിതിയുടെ ആരോപണം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തൂത്തുക്കുടിയില്‍ പൊലീസ് സന്നാഹം വര്‍ധിപ്പിച്ചു.

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കാന്‍ അനുമതി തേടി വേദാന്ത സമർപ്പിച്ച ഹർജി മദ്രാസ് ഹൈകോടതി നേരത്തേ തള്ളിയിരുന്നു. പാരിസ്ഥിതിക പ്രശ്നവും പ്രതിഷേധവും കണക്കിലെടുത്ത് 2018-ലാണ് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്‍റ് അടച്ചുപൂട്ടിയത്.

14 പേരുടെ മരണത്തിനിടയാക്കിയ പൊലീസ് നടപടിയ്ക്ക് പിന്നാലെ 2018 ഏപ്രിൽ 9 മുതൽ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ പ്രക്ഷോഭത്തിന് നേരെ നടന്ന പൊലീസ് വെടിവെപ്പിലായിരുന്നു ആളുകൾ കൊല്ലപ്പെട്ടത്. പിന്നാലെയാണ് സർക്കാർ പ്ലാന്റ് അടച്ച് പൂട്ടാൻ നടപടിയെടുത്തത്.

Tags:    
News Summary - supreme Court gave permission to open sterlite plant in tamilnadu.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.