ന്യൂഡൽഹി: അപ്പീൽ സംബന്ധിച്ച് െതറ്റിദ്ധാരണജനകമായ പ്രസ്താവന നടത്തിയതിന് ആദായനികുതി വകുപ്പിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ആദായ നികുതി വകുപ്പ് കമീഷണറിലൂടെ വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിയിൽ നടുക്കം പ്രകടിപ്പിച്ച കോടതി, 10 ലക്ഷം രൂപ സുപ്രീംകോടതിയുടെ ലീഗൽ സർവിസ് അതോറിറ്റിക്ക് അടക്കാനും നിർദേശിച്ചു.
ഗാസിയബാദ് ആദായനികുതി വകുപ്പ് കമീഷണർ സമർപ്പിച്ച ഒരു ഹരജിയിൽ, ഇതേ സ്വഭാവത്തിലുള്ള ഒരു കാര്യം 2012ൽ കോടതിയിൽ സമർപ്പിച്ചിരുന്നുവെന്നും അത് പെൻഡിങ്ങിലാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അതേവർഷംതന്നെ തീരുമാനമെടുത്തതാണെന്ന് കോടതി കണ്ടെത്തി. കമീഷണറിലൂടെ കേന്ദ്ര സർക്കാർ തെറ്റായ പ്രസ്താവന നടത്തിയിരിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി കോടതി പുതിയ ഹരജി തള്ളി.
അപ്പീലിൻമേലുള്ള മറുപടി നൽകാൻ 596 ദിവസം വൈകിയതിന് ബോധിപ്പിച്ച കാരണം അപര്യാപ്തവും അവിശ്വസനീയുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ‘‘ഇതൊരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. പരമോന്നത കോടതിയെ ഒരു ഉല്ലാസകേന്ദ്രമായി കാണരുത്’’ -ജസ്റ്റിസ് മദൻ ബി. ലോകുർ അധ്യക്ഷനായ െബഞ്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.