ന്യൂഡൽഹി: കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം പ്രസിഡൻറ് സിദ്ദീഖ് കാപ്പെൻറ ജയിൽ മോചനത്തിനായുള്ള ഹരജി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ആറാഴ്ചത്തേക്ക് മാറ്റിവെച്ചു. ഇരു ഭാഗം അഭിഭാഷകരെയും കേട്ടുവെന്നും അവരുടെ സമ്മതത്തോടെ ആറാഴ്ച കഴിഞ്ഞുള്ള 'നോൺ മിസലേനിയസ്' കേസുകൾ പരിഗണിക്കുന്ന ദിവസത്തേക്ക് ഹരജി നീട്ടിവെക്കുകയാണെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവർ കൂടി അടങ്ങിയ ബെഞ്ചിേൻറതാണ് ഉത്തരവ്. രാവിലെ നടന്ന വാദം കേൾക്കലിനിടെ, 90 വയസ്സുള്ള രോഗിയായ മാതാവിന് വിഡിയോ കോൺഫറൻസിലൂടെ ജയിലിൽ കഴിയുന്ന മകനെ കാണാൻ അനുവാദം നൽകുമെന്ന് വാക്കാൽ പറഞ്ഞ ചീഫ് ജസ്റ്റിസ് കേസ് നീട്ടിവെച്ചിറക്കിയ ഉത്തരവിൽ അക്കാര്യം പരാമർശിച്ചതുമില്ല.
ഉത്തർപ്രദേശ് സർക്കാറിന് വേണ്ടി ഹാജരായ കേന്ദ്ര സർക്കാറിെൻറ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേസ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യൂനിയന് വേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ അതിനെ എതിർത്തില്ല. അതേസമയം, സിദ്ദീഖിെൻറ 90 വയസ്സായ മാതാവിന് മകനെ വിഡിയോ കോൺഫറൻസിലൂെട കാണാൻ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. കേസ് നീട്ടിയാൽ സിദ്ദീഖ് ജയിലിൽ തുടരുമെന്നും മാതാവ് സ്വന്തം മകനെ കാണാനുള്ള പരിശ്രമത്തിലാണെന്നും സിബൽ ബോധിപ്പിച്ചു.
വിചാരണ കോടതി വിഡിയോ കോൺഫറൻസ് അനുവദിച്ചിട്ടുണ്ടെങ്കിലും ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജയിൽ ചട്ടങ്ങൾ അതിന് അനുവദിക്കുന്നില്ല എന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടിയപ്പോൾ ആ ആവശ്യം താൻ നിവർത്തിച്ചുതരുമെന്ന് പറഞ്ഞ് തുഷാർ മേത്ത ഇടപെട്ടു. അക്കാര്യം തനിക്ക് വിേട്ടക്കൂ എന്ന് കൂടി തുഷാർ മേത്ത പറഞ്ഞതോടെ സുപ്രീംകോടതി വിഡിയോ േകാൺഫറൻസ് അനുവദിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു. അക്കാര്യം യു.പി സർക്കാർ നോക്കിക്കോളുമെന്ന് മേത്തയും പറഞ്ഞു. എന്നാൽ, ഉത്തരവിൽ അതേക്കുറിച്ച് ഒരു പരാമർശവുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.