ഹിജാബ് കേസ് അടുത്തയാഴ്ച കേൾക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഹിജാബ് കേസ് അടുത്തയാഴ്ച പരിഗണിക്കാമെന്ന് അറിയിച്ച് സുപ്രീംകോടതി. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈകോടതി വിധിക്കെതിരെയാണ് വിദ്യാർഥിനികൾ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷനാണ് കോടതിയോട് അഭ്യർഥിച്ചത്.

മാർച്ചിൽ ഇതുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ ഹരജികൾ ലിസ്റ്റ് ചെയ്തിട്ടില്ല. ഇതുമൂലം വിദ്യാർഥികൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. രണ്ട് ബെഞ്ചുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് ഹരജി മറ്റൊരു ബെഞ്ചിലേക്ക് കൈമാറണം. അടുത്തയാഴ്ച ഹരജികൾ കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പ്രശാന്ത് ഭൂഷനെ അറിയിച്ചു.

ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കർണാടക സർക്കാറിന്റെ ഉത്തരവിനെതിരെ മുസ്‍ലിം വിദ്യാർഥികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ജസ്റ്റിസ് റിതു രാജ് അശ്വതിയുടെ നേതൃത്വത്തിലുള്ള ഹൈകോടതി ഫുൾ​െബഞ്ച് ഹിജാബ് ധരിക്കൽ ഇസ്‍ലാമിൽ നിർബന്ധിതമായ ഒന്നല്ലെന്ന് നിലപാടെടുത്തു. ഏകീകൃത ഡ്രസ് കോഡ് വിദ്യാർഥികളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും ഹൈകോടതി നിലപാടെടുത്തിരുന്നു.

Tags:    
News Summary - Supreme Court Agrees To List Hijab Case Next Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.