ന്യൂഡൽഹി: വസ്തുതാപരമായ അബദ്ധം പോലും കടന്നുകൂടിയ റഫാൽ വിമാന ഇടപാട് ശരിവെച്ച വിവാദ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതി തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി സൂ ചിപ്പിച്ചു. കേസിെല ഹരജിക്കാരും മുൻ കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവർക്കുവേണ്ടി പുനഃപര ിശോധന ഹരജികൾ സമർപ്പിച്ച അഡ്വ. പ്രശാന്ത് ഭൂഷണെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.
റഫാൽ ഇടപാടിൽ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ സുപ്രീംകോടതി വിധിക്കെതിരെ മൂന്ന് പുനഃപരിശോധന ഹരജികൾ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ഇൗ ഹരജികൾ അടിയന്തരമായി കേൾക്കണമെന്ന് പ്രശാന്ത് ഭൂഷൺ വ്യാഴാഴ്ച ചീഫ് ജസ്റ്റിസിെൻറ കോടതി മുമ്പാകെ ആവശ്യപ്പെടുകയായിരുന്നു.
വിവാദ വിധി പുറപ്പെടുവിച്ച അന്നത്തെ ബെഞ്ചിൽ ചീഫ് ജസ്റ്റിസിനൊപ്പം ഉണ്ടായിരുന്ന ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, മലയാളിയായ കെ.എം ജോസഫ് എന്നീ ജഡ്ജിമാർ നിലവിൽ മറ്റൊരു ബെഞ്ചിലായതിനാൽ അവരെ ചേർത്ത് പുനഃപരിശോധന ഹരജികൾ കേൾക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. റഫാലിൽ മോദി സർക്കാറിന് ക്ലീൻ ചിറ്റ് നൽകി പുറപ്പെടുവിച്ച വിധിയിൽ ഇനിയും പുറത്തുവിടാത്ത കംട്രോളർ-ഒാഡിറ്റർ ജനറൽ റിപ്പോർട്ട് പാർലമെൻറിൽവെച്ചു എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി എഴുതിച്ചേർത്തിരുന്നു.
കോടതിമുറിയിൽ കേൾക്കാത്തതായിരുന്നു ഇത്തരമൊരു വാദം. മോദി സർക്കാർ മുദ്രവെച്ച കവറിൽ കൊടുത്തത് ഹരജിക്കാർക്കുപോലും കൊടുക്കാതെ അപ്പടി പകർത്തിയെഴുതിക്കൊണ്ടാണ് സുപ്രീംകോടതിക്ക് ഇൗ വലിയ പിഴവ് സംഭവിച്ചത്. ഇത് തിരുത്താൻ മോദി സർക്കാർ പിറ്റേന്നു തന്നെ സുപ്രീംകോടതിയിലേക്കോടിയെങ്കിലും ആ അപേക്ഷ ഇതുവരെയും പരിഗണിച്ചിട്ടില്ല. വസ്തുതാപരമായ അബദ്ധം തിരുത്താൻ അപേക്ഷ നൽകിയ സർക്കാർ അത് പരിഗണിക്കണമെന്ന ആവശ്യവുമായി ചീഫ് ജസ്റ്റിസിനെ ഇതുവരെ സമീപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.