ക്വാറി ഉടമകളും സംസ്ഥാന സർക്കാറും ഒത്തുകളിക്കുന്നു– സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറുകളും ക്വാറി ഉടമകളും കൈകോര്‍ത്തിരിക്കുകയാണെന്ന് സുപ്രീംകോടതി വിമര്‍ശനം. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ പാരിസ്ഥിതികാനുമതി ആവശ്യമില്ളെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതിനെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. കേരളത്തില്‍ അനുമതി നല്‍കിയാല്‍ നാളെ ഹരിയാനയും ഉത്തര്‍പ്രദേശുമെല്ലാം ക്വാറികള്‍ക്കനുകൂലമായ നിലപാടെടുത്തേക്കാമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകൂര്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. 

എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന ഹൈകോടതി വിധിക്കെതിരായ ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പരിസ്ഥിതി മന്ത്രാലയമിറക്കിയ വിജ്ഞാപനമനുസരിച്ച് എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമല്ളേയെന്ന് ചോദിച്ച സുപ്രീംകോടതി അനുമതി ഇല്ലാതെ പെര്‍മിറ്റ് പുതുക്കിനല്‍കിയാല്‍ അത് പിന്നീട് കീഴ്വഴക്കമാകില്ളേ എന്നും സംസ്ഥാന സര്‍ക്കാറിനോട് ആരാഞ്ഞു. ഹൈകോടതി വിധിക്കെതിരായ ഹരജികള്‍ നേരത്തേ പരിഗണിച്ചപ്പോള്‍ തല്‍സ്ഥിതി തുടരണമെന്ന് ഉത്തരവിട്ടതിന്‍െറ അര്‍ഥം എല്ലാവര്‍ക്കും ലൈസന്‍സ് നല്‍കണമെന്നല്ളെന്നും കോടതി വ്യക്തമാക്കി.ചെറുകിട ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി പ്രായോഗികമല്ളെന്നായിരുന്നു ഉടമകളുടെ വാദം. വിശദമായ വാദം കേള്‍ക്കാന്‍ ഹരജികള്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Tags:    
News Summary - supreme court agaist kerala government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.