സാമ്പത്തിക കുറ്റം: കടന്നുകളഞ്ഞവരെ തിരികെ എത്തിക്കണം –സുപ്രീംകോടതി

ന്യൂഡല്‍ഹി: സാമ്പത്തിക വെട്ടിപ്പു നടത്തി രാജ്യം വിട്ട് നിയമനടപടികളില്‍നിന്ന് രക്ഷപ്പെട്ട നൂറിലേറെ പേരെ മടക്കിക്കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ക്ക് എളുപ്പത്തില്‍ എങ്ങനെ കടന്നുകളയാന്‍ കഴിയുന്നു എന്ന് ആശങ്കപ്പെട്ട കോടതി  ഇവരെയെല്ലാം നീതിപീഠത്തിന് മുമ്പില്‍ എത്തിക്കുന്ന കാര്യം കേന്ദ്രം ഉറപ്പുവരുത്തണമെന്നും പറഞ്ഞു. മദ്യ വ്യവസായി വിജയ് മല്യയുടെ പേര് പരാമര്‍ശിക്കാതെയാണ് ഇത്തരക്കാര്‍ നടപടികളില്‍നിന്ന് ഓടി രക്ഷപ്പെടുന്നത് പ്രതിദിനമെന്നോണം നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് ജസ്റ്റിസുമാരായ ജെ.എസ്. ഖേകര്‍, അരുണ്‍ മിശ്ര എന്നിവര്‍ പറഞ്ഞത്.
വിചാരണ നേരിടാന്‍ കൂട്ടാക്കാതെ ലണ്ടനിലേക്ക് കടക്കുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത വ്യവസായി വനിത റിതിക അശ്വതിയെ മടക്കിക്കൊണ്ടുവരാനുള്ള എല്ലാ നടപടികളും കൈക്കൊള്ളണമെന്നും കോടതി പറഞ്ഞു. വിദേശത്തുള്ള ഭര്‍ത്താവിനെ കാണാന്‍  സുപ്രീംകോടതി നല്‍കിയ അനുവാദം ദുരുപയോഗം ചെയ്ത അശ്വതി പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയില്ല. അശ്വതിയുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കാനും അവരെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ എടുക്കാനും ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷനോട് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രം നിസ്സഹായാവസ്ഥയില്‍ ആണെന്ന തരത്തിലാണ് സോളിസിറ്റര്‍ ജനറല്‍ സംസാരിച്ചത്.  അശ്വതിയുടെ പാസ്പോര്‍ട്ടിന്‍െറ വിശദാംശങ്ങള്‍ കേന്ദ്രത്തിന്‍െറ പക്കല്‍ ഇല്ളെന്നും അത് ലഭ്യമാക്കിയാല്‍ മാത്രമേ തിരികെ കൊണ്ടുവരാനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പറ്റൂ എന്നും രഞ്ജിത് കുമാര്‍ ബെഞ്ചിനെ ബോധിപ്പിച്ചു. പാസ്പോര്‍ട്ട് അനുവദിച്ച കേന്ദ്രത്തിനുതന്നെ അത് എളുപ്പത്തില്‍ കണ്ടത്തൊവുന്നതാണെന്ന് കോടതി തിരിച്ചടിച്ചു.  കോടതിക്ക് മുമ്പാകെ എത്തിക്കുക എന്നത് നിങ്ങളുടെ ജോലിയാണെന്നും എപ്പോള്‍, എങ്ങനെ കൊണ്ടുവരും എന്നതാണ് പറയേണ്ടതെന്നും കോടതി കുറ്റപ്പെടുത്തി. ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത് അവരെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ല എന്നാണെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. വിശദാംശങ്ങള്‍ ശേഖരിച്ച് പാസ്പോര്‍ട്ട് പിന്‍വലിക്കുന്നതിന് ഡിസംബര്‍ 15 വരെ കേന്ദ്രത്തിന് കോടതി സമയം അനുവദിച്ചു
Tags:    
News Summary - supreem court on ecnomic fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.