15 മിനിറ്റിറ്റെങ്കിലും വെയിൽകൊള്ളൂ; കോവിഡ്​ ബാധിക്കില്ല -കേന്ദ്ര ആരോഗ്യ സഹമന്ത്രി

ന്യൂഡൽഹി: ദിവസേന 15 മിനിറ്റ്​ വെയിൽ കൊള്ളുന്നത്​ കൊറോണ വൈറസ്​ ബാധ പോലുള്ള അസുഖങ്ങളെ ചെറുക്കുമെന്ന്​ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബെ. സൂര്യപ്രകാരം പ്രതിരോധ ശക്തി നൽകുമെന്നും​​ കൊറോണ വൈറസ്​ പോലുള്ളവയെ കൊല്ല​ുമെന്നും മന്ത്രി പറഞ്ഞു. പാർലമ​െൻറിന്​ പുറത്ത്​ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ജനങ്ങൾ ദിവസേന 10-15 മിനിറ്റ്​ വെയിൽ കൊള്ളണം. സൂര്യപ്രകാശത്തിൽ നിന്ന്​ വിറ്റമിൻ ഡി മാത്രമല്ല ലഭിക്കുക, വെയിൽ കൊള്ളു​േമ്പാൾ പ്രതിരോധ ശക്തി വർധിക്കുകയും കൊറോണ വൈറസ്​ പോലുള്ളവ നശിച്ചുപോവുകയും ചെയ്യും’’ -എന്നായിരുന്നു മന്ത്രിയ​ുടെ പ്രസ്​താവന.

ഇന്ത്യയിൽ 25 വിദേശ പൗരൻമാർക്ക്​ ഉൾപ്പെടെ 170 പേർക്ക്​ കൊറോണ വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. മഹാരാഷ്​ട്ര, കർണാടക, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നായി മൂന്നു പേരാണ്​ കോവിഡ്​19 ബാധയെ തുടർന്ന്​ മരിച്ചത്​.

Tags:    
News Summary - Sunlight will kill coronavirus, says Ashwini Kumar Choubey -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.