ഹൃദയഭേദകം, മനസിനെ ഉലയ്​ക്കുന്നു; ഇന്ത്യക്ക്​ താങ്ങായി സുന്ദർ പിച്ചെയും സത്യ നദെല്ലയും

ന്യൂഡൽഹി: രാജ്യം കോവിഡ്​ 19ന്‍റെ രണ്ടാം തരംഗ തീവ്രതയിൽ വലയു​േമ്പാൾ താങ്ങായി ഗൂഗ്​ൾ സി.ഇ.ഒ സുന്ദർ പിച്ചെയും മൈക്രോസോഫ്​റ്റ്​ സി.ഇ.ഒ സത്യ നദെല്ലയും. കോവിഡ്​ പ്രതിസന്ധിയെ നേരിടാൻ ഇരുവരും സഹായം വാഗ്​ദാനം ചെയ്​തു.

ഗൂഗ്​ൾ കമ്പനിയും ജീവനക്കാരും 135 കോടി രൂപ കൈമാറും. യുനിസെഫും സന്നദ്ധ സംഘടനകൾ വഴിയുമാണ്​​ ഇന്ത്യക്കായി തുക ചെലവഴിക്കുക. സഹായ വാഗ്​ദാനം അറിയിച്ചതിനൊപ്പം ഇന്ത്യ നേരിടുന്ന കോവിഡ്​ പ്രതിസന്ധി മനസിനെ ഉലക്കുന്നുവെന്നും​ സുന്ദർ പിച്ചെ ട്വീറ്റ്​ ചെയ്​തു.

'ഹൃദയഭേദകം' എന്നായിരുന്നു സത്യ നദെല്ലയുടെ പ്രതികരണം. രാജ്യത്ത്​ ഓക്​സിജൻ സൗകര്യം ലഭ്യമാക്കുന്നതിനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും കമ്പനി തങ്ങളുടെ വിഭവങ്ങളും സാ​േങ്കതിക വിദ്യയും ഉപയോഗിക്കുന്നത്​ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

'നിലവിലെ ഇന്ത്യൻ അവസ്​ഥ ഹൃദയഭേദകമാണ്​. യു.എസ്​ സർക്കാർ ഇന്ത്യയെ സഹായിക്കാൻ അണിനിരന്നതിൽ നന്ദി രേഖപ്പെടുത്തുന്നു. മൈക്രോസോഫ്​റ്റ്​ തങ്ങളുടെ സാ​ങ്കേതിക വിദ്യയും വിഭവങ്ങളും കോവിഡ്​ പ്രത​ിരോധ പ്രവർത്തനങ്ങ​െള സഹായിക്കാൻ വിനി​േയാഗിക്കും. ക്രിട്ടിക്കൽ ഒാക്​സലിൻ ഉപകരണങ്ങൾ വാങ്ങാൻ സഹായം നൽകും' -സത്യ നദെല്ല ട്വീറ്റ്​ ചെയ്​തു.

രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ​േതാടെ യു.എസ്​, ബ്രിട്ടൻ, ​ഫ്രാൻസ്​, ജർമനി തുടങ്ങിയ നിരവധി രാജ്യങ്ങൾ​ ഇന്ത്യക്ക്​ സഹായവുമായി എത്തിയിരുന്നു.

Tags:    
News Summary - Sundar Pichai, Satya Nadella Pledge Support In India's Covid Fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.