സുനന്ദയുടെ വിഷാദ രോഗം തരൂർ അവഗണിച്ചു -പൊലീസ്

ന്യൂഡൽഹി: സുനന്ദ പുഷ്കറിൻെറ ഇ-മെയിലും മറ്റു  സന്ദേശങ്ങളും മരണമൊഴിയായി കണക്കാക്കുന്നുവെന്ന് ഡൽഹി പൊലീസ്. ശശി തരൂർ സുനന്ദയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായി ആരോപിക്കുന്ന 3000 പേജുള്ള കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. 

തനിക്ക് ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടതായി സുനന്ദ പുഷ്കർ തരൂരിന് ഇ-മെയിൽ അയച്ചെന്ന് ഡൽഹി പൊലീസ് പറയുന്നു. ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല ..ഞാൻ മരണത്തിനായി പ്രാർത്ഥിക്കുന്നു- മരിക്കുന്നതിന് ഒമ്പത് ദിവസം മുമ്പ് തരൂരിൻെറ മെയിലിലേക്ക് സുനന്ദ സന്ദേശം അയച്ചു. എന്നാൽ ഇത് തരൂർ ഗൗനിച്ചില്ല. മരണത്തിനു മുമ്പ് സുനന്ദയുടെ ഫോൺ വിളികൾ തരൂർ അവഗണിച്ചു. സോഷ്യൽ മീഡിയ വഴി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ തരൂർ അതും അവഗണിച്ചു. തരൂരിന് പാക് പത്രപ്രവർത്തകയുമായുണ്ടായ ബന്ധമുണ്ടെന്ന് സുനന്ദ സംശയിക്കുകയും ഇതേചൊല്ലി ഇരുവരും തർക്കമുണ്ടാവുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു.

ആൽപ്രാക്സിന്റെ 27 ഗുളികകൾ സുനന്ദയുടെ മുറിയിൽ കണ്ടെത്തിയെന്നും വിഷബാധ മൂലമായിരുന്നു സുനന്ദയുടെ മരണമെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. ഭർത്താവ് അവഗണിച്ചത് സുനന്ദയെ നിരാശയിലേക്ക് തള്ളിവിടുകയുണ്ടായെന്നും വിഷാദത്തിന് അടിമപ്പെടുമ്പോൾ അൽപ്രാക്സ് കഴിക്കുമായിരുന്നെന്നും പൊലീസ് പറയുന്നു.

ഇരുവർക്കുമിടയിൽ വഴക്കുകൾ പതിവായിരുന്നു.കൊച്ചി എയർപോർട്ടിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിൽ വെച്ച് ഇരുവരും വഴക്കുണ്ടായിരുന്നു-ഡൽഹി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 
 

Tags:    
News Summary - Sunanda Pushkar's Social Media Texts Treated As Dying Declaration- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.