സുധ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് രാഷ്ട്രപതി

ന്യൂഡല്‍ഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സുധാമൂർത്തിയെ രാജ്യസഭയിലേക്ക് ഇന്ത്യൻ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തതിൽ സന്തുഷ്ടനാണ്. സാമൂഹിക പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ സുധാ ജിയുടെ സംഭാവനകൾ വളരെ വലുതും പ്രചോദനാത്മകവുമാണ്. രാജ്യസഭയിലെ അവരുടെ സാന്നിദ്ധ്യം നമ്മുടെ 'നാരി ശക്തി'യുടെ ശക്തമായ സാക്ഷ്യമാണ്. നമ്മുടെ രാജ്യത്തിന്‍റെ ഭാഗധേയം രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ ശക്തിയും കഴിവും പ്രധാനമാണ്. മികച്ച പാർലമെന്‍ററി ഭരണം അവർക്ക് ആശംസിക്കുന്നു -മോദി കുറിച്ചു.

സാഹിത്യത്തിലെ സംഭാവനകൾക്ക് ആർ.കെ. നാരായണൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സുധ മൂർത്തിയുടെ രചനകൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് തർജമ ചെയ്തിട്ടുണ്ട്. 2006ൽ പത്മശ്രീ ലഭിച്ചു. കഴിഞ്ഞ വർഷം രാജ്യം പത്മവിഭൂഷൺ നൽകിയും ആദരിച്ചിരുന്നു.

Tags:    
News Summary - Sudha Murty Nominated To Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.