മുംബൈ: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഭീമ-കൊറേഗാവ് കേസിലെ പുനഃപരിശോധന ഹരജി വെള്ളിയാഴ്ച തള്ളിയതിന് പിന്നാലെ മനുഷ്യാവകാശ പ്രവർത്തകർക്കു േനരെ വീണ്ടും മഹാരാഷ്ട്ര പൊലീസിെൻറ വേട്ട. പ്രമുഖ അഭിഭാഷക കൂടിയായ സുധ ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ വീട്ടുതടങ്കലിലായിരുന്ന അരുൺ ഫെരേരയെയും െവർണോൺ ഗോൺസാൽവസിനെയും പ്രത്യേക കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തു.
പുണെ പൊലീസ് ഫരീദാബാദിലെ വീട്ടിൽ എത്തിയാണ് സുധ ഭരദ്വാജിനെ കസ്റ്റഡിയിലെടുത്തത്. വൈകും വരെ അവരെ കോടതിയിൽ ഹാജരാക്കിയിട്ടില്ല. െഫരേര, വെർനൊൺ ഗോൺസാൽവസ് എന്നിവരെ കോടതി നവംബർ ആറുവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. നേരേത്ത സുപ്രീംകോടതി നിർദേശപ്രകാരം വീട്ടുതടങ്കലിൽ കഴിയുകയായിരുന്നു ഇരുവരും. വീട്ടുതടങ്കൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇരുവരും വെള്ളിയാഴ്ച പുണെ പ്രത്യേക കോടതി ജഡ്ജി കെ.ഡി. വദാനക്ക് മുമ്പാകെ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി.
പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ പ്രകാരം പ്രഥമദൃഷ്ട്യാ ഇവർക്ക് നിരോധിത മാേവാവാദി പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നു പറഞ്ഞാണ് കോടതി ജാമ്യാപേക്ഷയും വീട്ടുതടങ്കൽ കാലാവധി നീട്ടാനുള്ള അപേക്ഷയും തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.