പന്താണെന്ന് കരുതി ബോംബുകളെടുത്ത് കളിച്ചു; സ്ഫോടനത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്ക്

ബംഗാൾ: പശ്ചിമ ബംഗാളിലെ മാൾഡയിൽ പന്തുകളാണെന്ന് തെറ്റിദ്ധരിച്ച് അഞ്ച് കുട്ടികൾ ക്രൂഡ് ബോംബുകൾ എടുത്ത് കളിച്ചു. തുടർന്നുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് കുട്ടികളെ മാൾഡ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ട് കുട്ടികളെ കാലിയാചക് ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച കുട്ടികൾ കളിക്കുന്ന മൈതാനത്തിനടുത്തുള്ള കുറ്റിക്കാട്ടിലാണ് സംഭവം. മാവിൻ ചുവട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ സമിതി ബംഗാൾ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലിനും കത്തയച്ചു.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് തിരച്ചിൽ നടത്താനും പരിഹാര നടപടി സ്വീകരിക്കാനും ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ബോംബല്ല സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണമായതെങ്കിൽ എഫ്‌.ഐ.ആർ ഹാജരാക്കണമെന്നും ബാലാവകാശ സമിതി ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചതിന്റെ റിപ്പോർട്ട് 10 ദിവസത്തിനകം കമീഷന് അയക്കണം.

സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും ബോംബുകൾ വയലിൽ സൂക്ഷിച്ച ആളുകളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Submit report in 10 days: Child rights body to Bengal after crude bombs injure 5 children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.