ലഖ്നോ: പ്രമുഖ എജ്യൂക്കേഷൻ ടെക്നോളജി കമ്പനിയായ ഫിസിക്സ് വാല ആപ്പിന്റെ ലൈവ് ക്ലാസിനിടെ അധ്യാപകനു നേരെ ആക്രമണം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലൈവ് ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകനെ ഒരു വിദ്യാർഥി ചെരുപ്പു കൊണ്ടടിക്കുന്നതാണ് വിഡിയോയിലുള്ളത്. ആദ്യം ഒന്ന് പകച്ചുപോയ അധ്യാപകൻ അടി തടുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നട്ടും വിദ്യാർഥി ആക്രമണം തുടരുകയാണ്. ഒടുവിൽ ചെരിപ്പുമായി പുറത്തേക്കു പോകുന്നതും കാണാം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
2016ലാണ് അലഹബാദിലെ വിദ്യാഭ്യാസ പ്രവർത്തകനായ അലക് പാണ്ഡെ ഫിസിക്സ് വാല സ്ഥാപിച്ചത്. നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾക്ക് വിദ്യാർഥികളെ തയാറാക്കാനായി പിന്നീട് പ്രതീക് മഹേശ്വരിക്കൊപ്പം ചേർന്ന് പാണ്ഡെ ഫിസിക്സ് വാല ആപ്പും വികസിപ്പിച്ചു. വിദ്യാർഥികൾക്കിടയിൽ പ്രചാരം നേടി വരികയായിരുന്നു ആപ്. അതിനിടയിലാണ് ഇത്തരത്തിലൊരു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.