Posted On
date_range Updated On
date_range ബാറിനെതിരെ വിദ്യാർഥികൾ സമരത്തിൽ
മംഗളൂരു: സ്കൂളിന് സമീപം ദൂരപരിധി ലംഘിച്ച് ബാർ അറ്റാച്ച്ഡ് ഹോട്ടലിന് അനുമതി നൽകിയതിനെതിരെ സമരവുമായി വിദ്യാർഥികൾ. പുന്യകൊടി ശാരദ വിദ്യ ഗണപതി വിദ്യാ കേന്ദ്രത്തിലെ വിദ്യാർഥികളാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.
നഗര പ്രാന്തത്തിലെ ബലെപുനി ഗ്രാമപഞ്ചായത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മദ്യശാലക്ക് അനുമതി നൽകിയതെന്ന് സ്കൂൾ മാനേജ്മെന്റ് ബോർഡ് പ്രസിഡന്റ് രാജറാമ ഭട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിദ്യാലയത്തിന്റെ 100 മീറ്റർ പരിധിക്കുള്ളിലാണ് ബാർ തുടങ്ങുന്നത്.
അനുമതി റദ്ദാക്കും വരെ സമരം ചെയ്യുമെന്ന് സ്കൂൾ ലീഡർ രശ്മിത അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് പ്രസിഡന്റ് സറീനക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.