Posted On
date_range Updated On
date_range നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം; രണ്ട് ദിവസത്തിനകം ഫലം -സുപ്രീംകോടതി
ന്യൂഡല്‍ഹി: കോവിഡ് മൂലം നീറ്റ് പരീക്ഷ എഴുതാനാവാതെ വന്ന വിദ്യാര്‍ഥികള്‍ക്കായി വീണ്ടും അവസരം നൽകണമെന്ന് സുപ്രീം കോടതി നിര്‍ദേശം. ഒക്ടോബർ 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപനം നടത്തണെമന്നും സുപ്രീം കോടതി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കു നിര്‍ദേശം നല്‍കി.
കോവിഡ് ചികിത്സയിലിരുന്നവര്‍ക്കും കണ്ടെയ്ൻമെൻറ് സോണുകളില്‍ ആയിരുന്നവര്‍ക്കും 14ന് പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. നേരത്തെ പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ നല്‍കിയ ഹരജിയിലാണ് നടപടി.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സെപ്റ്റംബര്‍ 14നാണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.