ഹാഥറസ്: റഊഫ് ശരീഫിനും മസൂദ് അഹമ്മദിനും യു.എ.പി.എ കേസിൽ ജാമ്യം

ന്യൂഡല്‍ഹി: ഹാഥറസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനി​ടെ പിടിയിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനൊപ്പം കേസിൽ പ്രതി​ചേർക്കപ്പെട്ട രണ്ടുപേർക്കുകൂടി ജാമ്യം ലഭിച്ചു. യുഎപിഎ ചുമത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ റഊഫ് ശരീഫിനും ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യ സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി മസൂദ് അഹമ്മദിനുമാണ് ജാമ്യം ലഭിച്ചത്. ഇവരോടൊപ്പം പ്രതിചേര്‍ക്കപ്പെട്ടിരുന്ന സിദ്ദീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ട്രഷറർ അതീഖുര്‍റഹ്മാന്‍, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ആലം എന്നിവര്‍ ജാമ്യം കിട്ടി ജയില്‍ മോചിതരായിരുന്നു.

റഊഫ് ഷെരീഫിനെ 2020 ഡിസംബറില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പി.എം.എല്‍.എ) വകുപ്പുകള്‍ പ്രകാരമാണ് ഇഡി അറസ്റ്റ് ചെയ്തത്. പിന്നാലെ, ഹാഥറസ് കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. റഊഫ് ശരീഫിനും മസൂദ് അഹമ്മദിനും നേരത്തേ ഇഡി കേസില്‍ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഹാഥറസ് കേസ് നിലനിന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥറസിലേക്കുള്ള വഴിമധ്യേയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഈ കേസിലാണ് റഊഫ് ശരീഫിനെയും പ്രതിചേര്‍ത്തത്. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ പണം നല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍, ഇഡി കേസില്‍ രണ്ട് മാസത്തിനു ശേഷം റഊഫ് ഷെരീഫിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 

Tags:    
News Summary - Student leaders Rauf Shareef, Masud Ahmed get bail in Hathras UAPA case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.