ന്യൂഡൽഹി: കുറച്ചുവർഷങ്ങളായി ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരുടെ ആഗോള സംഘടനയായ പെന്‍ ഇൻറർനാഷനൽ. പത്രപ്രവർത്തകർ, എഴുത്തുകാർ, അക്കാദമിക് വിദഗ്ധർ, വിദ്യാർഥികൾ തുടങ്ങിയവർ നിരന്തരം ആക്രമിക്കപ്പെടുന്നു. ഭീഷണിപ്പെടുത്തല്‍, അധിക്ഷേപം, ഓണ്‍ലൈനിലൂടെയുള്ള അപമാനിക്കല്‍, ശാരീരികമായി ആക്രമിക്കൽ, കേസില്പെടുത്തൽ തുടങ്ങിയവയാണ് വിമതസ്വരം ഉയര്‍ത്തുന്നവര്‍ക്കെതിരെ ഉണ്ടാകുന്നതെന്നും മഹാരാഷ്ട്രയിലെ പുെണയിൽ നടക്കുന്ന സംഘടനയുടെ 84ാമത് സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
15 പേജ് വരുന്ന ‘ഇന്ത്യ; അസഹിഷ്ണുതയുടെ കാലത്തും സത്യത്തിനായുള്ള പ്രവര്‍ത്തനം’ എന്ന പേരിലുള്ള റിപ്പോർട്ടാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. അക്രമം, വിചാരണക്കുമുമ്പേ തടങ്കലില്‍ വെക്കുക, പൗരന്മാരെ നിരീക്ഷിക്കുക എന്നിവ വര്‍ധിച്ചു. എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഇതിനായുള്ള നിയമങ്ങള്‍ മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഭീമ-കൊറേഗാവ് സംഭവത്തിെൻറ പേരിൽ മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിനെ സമ്മേളനം അപലപിച്ചു.
’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.