നാടകം കളി നിർത്തു, അർണബ്​ ഗോസാമിയോട്​ ട്വിറ്ററാറ്റികൾ

ന്യൂഡൽഹി: രാത്രി ജോലി കഴിഞ്ഞ്​ മടങ്ങവേ തനിക്കും ഭാര്യക്കും ​നേരെ ആക്രമണമുണ്ടായതായുള്ള റിപ്പബ്ലിക്​ ടി.വി എ ഡിറ്റർ ഇൻ ചീഫ്​ അർണബ്​ ഗോസ്വാമിയുടെ പരാതി വ്യാജമെന്ന്​. റിപബ്ലിക്​ ടി.വിയുടെ റിപോർട്ട്​ പ്രകാരം സംഭവം നടന്ന ുവെന്ന്​ പറയപ്പെടുന്നത്​ അർധരാത്രി 12 മണിക്കാണെന്നും എന്നാൽ ആക്രമണ ശേഷം അർണബ്​ പുറത്തുവിട്ട വീഡിയോയുടെ മെറ് റാഡാറ്റ പരിശോധിക്കു​േമ്പാൾ അത്​ ചിത്രീകരിച്ചിരിക്കുന്നത്​ ബുധനാഴ്​ച രാത്രി 8.17 നാണെന്നും ട്വിറ്ററിൽ തെളിവ് ​ സഹിതം ചിലർ നിരത്തുന്നുണ്ട്​.
അക്രമണ വാർത്ത റിപബ്ലിക്​ പുറത്തുവിടുന്നതിന്​ മുേമ്പ ബി.ജെ.പിയുടെ ദേശീയ വക്​താവ്​ സംബിത് പത്രയു​ടെ​ അപലപിച്ചുകൊണ്ടുള്ള ട്വീറ്റും സംഭവം നാടകമാണെന്നതിൻെറ തെളിവായിചൂണ്ടിക്കാണിക്കുന്നു.

ഇസ്​ലാ​േമാഫോബിയ ചൂണ്ടിക്കാട്ടി ഗൾഫ്​ രാജ്യങ്ങളുടെ കടുത്ത വിമർശനം നേരിടുന്ന വേളയിൽ ശ്രദ്ധതിരിക്കാൻ അർണബിനെ കൂട്ടുപിടിച്ച്​ ബി.ജെ.പി നടത്തിയ നാടകമാണിതെന്നും ആരോപണമു​ണ്ട്​​.

ചാനലിൽ നിന്ന്​ ജോലി കഴിഞ്ഞ് ഭാര്യ സമ്യപ്രദ റായിക്കൊപ്പം കാറിൽ​ വീട്ടിലേക്ക്​ പോകും വഴി ബുധനാഴ്​ച അർധരാത്രി നടന്ന ആക്രമണത്തിന്​ പിന്നിൽ യൂത്ത്​ കോൺഗ്രസുകാരാണെന്ന്​ കാണിച്ച്​ അർണബ്​ മുംബൈ എൻ.എം ജോഷി മാർഗ്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയിരു​ന്നു. സംഭവത്തിൽ രണ്ട്​ പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

ചാനല്‍ ചര്‍ച്ചയ്ക്കിടെ മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്നും സോണിയാ ഗാന്ധിയെ അവഹേളിക്കുകയും ചെയ്​തതിൻെറ പേരില്‍ അര്‍ണബിനെതിരെ ഛത്തീസ്ഗഢ് പൊലീസ്​ കേസെടുത്തിന്​ പിന്നാലെയാണ്​ സംഭവം അരങ്ങേറിയത്​. ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിംഗദിയോയും കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാമും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ റായ്പൂര്‍ സിവില്‍ ലൈന്‍സ് പൊലീസാണ് കേസെടുത്തത്.

Tags:    
News Summary - stop drama playing social media to arnab goswami- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.