Posted On
date_range Updated On
date_range ബിഹാറിൽ കനയ്യ കുമാറിന് നേരെ വീണ്ടും കല്ലേറ്
പാറ്റ്ന: സി.പി.ഐ നേതാവും ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ നേതാവുമായ കനയ്യ കുമാറിന് നേരെ ബിഹാറിൽ വീണ്ടും കല്ലേറ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണത്തിന് നേതൃത്വം നൽകുന്ന കനയ്യ കുമാറിന് നേരെ സമീപകാലത്ത് നടക്കുന്ന എട്ടാമത് ആക്രമണമാണ് വെള്ളിയാഴ്ചത്തേത്.
ബിഹാറിലെ ബക്സറിൽ നിന്ന് അറായിലേക്ക് പോകുംവഴിയാണ് വെള്ളിയാഴ്ച കനയ്യകുമാറും സംഘവും സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 'ജൻ ഗൺ മൻ' എന്ന പേരിൽ ജനുവരി 30ന് ആരംഭിച്ച പ്രചാരണം ഫെബ്രുവരി 29ന് പാറ്റ്നയിൽ കൂറ്റൻ പ്രകടനത്തോടെയാണ് പൂർത്തിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.