Posted On
date_range Updated On
date_range ജഹാംഗീർപുരിയിൽ വീണ്ടും സാമുദായിക സംഘർഷം
ന്യുഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരി ജെ. ബ്ലോക്കിൽ ഇരു സമുദായങ്ങൾ തമ്മിൽ വീണ്ടും സംഘർഷം. ചൊവ്വാഴ്ച രാത്രിയുണ്ടായ വാക്കേറ്റം കല്ലേറിൽ കലാശിക്കുകയായിരുന്നു. നേരത്തെ രാമനവമി റാലിക്കിടയിലും പ്രദേശത്ത് കല്ലേറുണ്ടായിരുന്നു.
സംഭവത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ടായി. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്താന്‍ പട്രോളിങ് ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.