Posted On
date_range Updated On
date_range ആദിത്യ താക്കറെയുടെ വാഹനത്തിനുനേരെ ഔറംഗാബാദിൽ കല്ലേറ്
മുംബൈ: ശിവസേന (യു.ബി.ടി) നേതാവും എം.എൽ.എയുമായ ആദിത്യ താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. ചൊവ്വാഴ്ച വൈകിട്ട് ഔറംഗബാദിലെ വൈജാപൂർ പ്രദേശത്തു വച്ചാണ് സംഭവം. ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആദിത്യക്ക് നേരെ കല്ലേറുണ്ടായതെന്ന് ശിവസനേയുടെ (ഉദ്ധവ് താക്കറെ വിഭാഗം) മുതിര്‍ന്ന നേതാവ് ആരോപിച്ചു.
താക്കറെയുടെ പരിപാടിയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് മഹാരാഷ്ട്ര പൊലീസ് ഡയറക്ടർ ജനറലിന് അംബാദാസ് ദൻവെ കത്തെഴുതുകയും ആവശ്യമായ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സുരക്ഷാകാര്യത്തില്‍ വീഴ്ചയുണ്ടായെന്നും ഗൗരവമായി ഇടപെടണമെന്നും ദനാവെ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടു പേര്‍ മുദ്രാവാക്യം വിളിച്ചതൊഴികെ കല്ലേറുണ്ടായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് മനീഷ് കൽവാനിയ പി.ടി.ഐയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.