തൂത്തുക്കുടി പൊലീസ്​ ​െവടിവെപ്പ്​:  കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്​​ 20 ലക്ഷം

ചെന്നൈ: തൂത്തുക്കുടി സ്​റ്റെർലൈറ്റ്​ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഉണ്ടായ പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സർക്കാർ ധനസഹായം 20 ലക്ഷം രൂപ വീതമാക്കി. നേരത്തേ 10 ലക്ഷം രൂപയാണ്​ പ്രഖ്യാപിച്ചത്​. ഗുരുതര പരിക്കേറ്റവർക്ക്​ മൂന്നു ലക്ഷത്തിൽനിന്ന്​ അഞ്ച്​ ലക്ഷമാക്കി. നിസ്സാര പരിക്കേറ്റവർക്ക്​ ഒന്നര ലക്ഷം രൂപ നൽകും. ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം തിങ്കളാഴ്​ച തൂത്തുക്കുടിയിലെത്തി​ ധനസഹായം വിതരണം ചെയ്യും. സംഭവത്തിൽ 13പേർ കൊല്ലപ്പെടുകയും 102പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. 

ധനസഹായം കൂട്ടണമെന്ന്​ വിവിധ രാഷ്​ട്രീയകക്ഷികൾ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇതേവരെ തൂത്തുക്കുടി സന്ദർശിച്ചിട്ടില്ല. മന്ത്രി കടമ്പൂർ രാജു, ഡി.ജി.പി ടി.കെ. രാജേന്ദ്രൻ എന്നിവർ ഞായറാഴ്​ച തൂത്തുക്കുടിയിലെത്തി. ജനജീവിതം സാധാരണ നിലയിലായതോടെ നിരോധനാജ്ഞ പിൻവലിച്ചതായി തൂത്തുക്കുടി ജില്ല കലക്​ടർ സന്ദീപ്​ നന്ദുരി അറിയിച്ചു. തൂത്തുക്കുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുപേരെ മധുര ഗവ. ആശുപത്രിയിലേക്ക്​ മാറ്റി. സംഭവത്തിൽ 34 പൊലീസുകാർക്ക്​ പരിക്കേറ്റിരുന്നു. കലക്​ടറേറ്റിന്​ 29 ലക്ഷം രൂപയുടെ നാശനഷ്​ടം സംഭവിച്ചതായി കണക്കാക്കുന്നു. 
 

Tags:    
News Summary - Sterlite protest: Section 144 lifted in Thoothukudi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.