കാർഷിക വായ്​പ തള്ളിയത്​ യോഗിയുടെ ശരിയായ നീക്കമെന്ന്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: കാർഷിക വായ്പകൾ എഴുതിതള്ളിയ യോഗി ആദിത്യനാഥ് സർക്കാറിനെ അഭിനന്ദിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കാർഷിക  വായ്പകൾ ഒഴിവാക്കിയത് ഭാഗികമായാണെങ്കിലും നടപടി  ശരിയായ ദിശയിലേക്കുള്ള യു.പി സർക്കാറി​െൻറ ചുവടുവെപ്പാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ദുരിതമനുഭവിക്കുന്ന കർഷകരുടെ കടങ്ങൾ ഒഴിവാക്കിയ നടപടിയെ കോൺഗ്രസ് പിന്തുണക്കുന്നു. കർഷകർക്ക് ആശ്വാസം നൽകുന്ന നടപടിയെടുക്കാൻ ബി.ജെ.പി അവസാനം നിർബന്ധിതരായിരിക്കുകയാണ്. രാജ്യത്ത് കഷ്ടമനുഭവിക്കുന്ന കർഷകരെ മുൻനിർത്തി രാഷ്ട്രീയം കളിക്കരുതെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ബി.ജെ.പി അധികാരത്തിലിരിക്കുന്ന കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ വേർതിരിച്ച് കാണരുതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത കാബിനറ്റ് യോഗത്തിൽ 30,000 കോടി രൂപ വരുന്ന കർഷകരുടെ ചെറുകിട വായ്പകൾ  എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ 92.5 ശതമാനം കർഷകർക്ക് നേട്ടമുണ്ടാകുന്ന രീതിയിൽ 62,000 കോടി രൂപയുടെ കടങ്ങൾ ഒഴിവാക്കുമെന്നും അറിയിച്ചിരുന്നു.

Tags:    
News Summary - 'Step in Right Direction': Rahul Gandhi's Assessment of Yogi Adiyanath's Farm Loan Waiver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.