രാജ്യപുരോ​ഗതിക്ക് കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി പ്രവർത്തിക്കണം; രവിശങ്കർ പ്രസാദിന്റെ പ്രസ്താവനക്കെതിരെ കെജ്രിവാൾ

ന്യൂഡൽഹി: പരസ്പരം കുറ്റപ്പെടുത്തി മുന്നോട്ട് പോകുന്നതിന് പകരം രാജ്യപുരോ​ഗതിക്ക് വേണ്ടി കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും ഒരു ടീം ആയി പ്രവർത്തിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി സർക്കാർ റേഷൻ മാഫിയയുടെ നിയന്ത്രണത്തിലാണെന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് കെജ്രിവാളിന്റെ മറുപടി.

എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് കേന്ദ്ര നേതൃത്വവും ശ്രമിക്കേണ്ടത്. 130 കോടി ജനങ്ങളും സംസ്ഥാന സർക്കാറുകളും കേന്ദ്ര സർക്കാറും ഒരു ടീമായി പ്രവർത്തിക്കുമ്പോൾ രാജ്യം പുരോ​ഗമിക്കുകതന്നെ ചെയ്യും. പോരടിക്കുന്നത് നല്ലതല്ല -കെജ്രിവാൾ കുറിച്ചു.

ഡൽഹിയിലെ ജനങ്ങൾക്ക് ഓക്സിജൻ ലഭ്യമാക്കാത്ത സർക്കാറാണ് വാതിൽപ്പടി റേഷനെ കുറിച്ച് സംസാരിക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു. ഇത് ഉദ്ദരിച്ചാണ് കെജ്രിവാളിന്റെ മറുപടി.

Tags:    
News Summary - Arvind Kejriwal, Ravi Shankar Prasad, doorstep ration, Delhi Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.