കൊറോണ ഭീതി മാറ്റാൻ പൊതുവേദിയിൽ ചിക്കൻ കഴിച്ച്​ തെലങ്കാന മന്ത്രിമാർ

ഹൈദരാബാദ്​: കൊറോണ വൈറസ്​ ഭീതി മാറ്റാൻ പൊതുവേദിയിൽ നിന്ന്​ ചിക്കൻ കഴിച്ച്​ തെലങ്കാന മന്ത്രിമാർ. മാംസം, മുട് ട എന്നിവയിലൂടെ വൈറസ്​ ബാധിക്കുമെന്ന വ്യാജപ്രചരണങ്ങൾക്കെതിരെയാണ്​ മന്ത്രിമാർ ഒരുമിച്ചത്​.

താക്​ ബുന്ദ്​ ഏരിയയിൽ സംഘടിപ്പിച്ച കൊറോണ വൈറസ്​ ബോധവത്​കരണ പരിപാടിയിൽ മന്ത്രിമാരായ കെ.ടി രാമ റാവു, എതേല രാജേന്ദർ, താലസാനി ശ്രീനിവാസ്​ യാദവ്​ എന്നിവരാണ്​ പ​ങ്കെടുത്തത്​. ചിക്കൻ, മുട്ട എന്നിവ കഴിക്കുന്നതിലൂടെ വൈറസ്​ ബാധയുണ്ടാകു​െമന്ന പ്രചരണം തെറ്റാണെന്നും ഇന്ത്യയിൽ വൈറസ്​ പടരുന്ന സാഹചര്യ​മില്ലെന്നും മന്ത്രിമാർ പറഞ്ഞു. കൂടാതെ മന്ത്രിമാർ ഉൾപ്പെടെ വേദിയിലുള്ള എല്ലാവരും പൊരിച്ച ചിക്കൻ കഴിക്കുകയും ചെയ്​തു.

ചൈനയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ വ്യക്തികളെ ഐസലോഷൻ വാർഡുകളിൽ പ്രവേശിപ്പിച്ച്​ നിരീക്ഷിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഇതുവരെ മരണങ്ങൾ റി​േപ്പാർട്ട്​ ചെയ്​തിട്ടില്ല.

Tags:    
News Summary - On Stage, Telangana Ministers Eat Chicken To Dispel Coronavirus Fears - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.