ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​കളെ ജയിലിലേക്ക് മാറ്റില്ല; പ്രത്യേക ക്യാമ്പുകൾ സജ്ജമെന്ന് തമിഴ്നാട്

രാമേശ്വരം (തമിഴ്നാട്): തമിഴ്നാട്ടിലെത്തിയ ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​കളെ സംസ്ഥാന സർക്കാർ പ്രത്യേക ക്യാമ്പിലേക്ക് മാറ്റി. റിമാൻഡിലായ 16 അ​ഭ​യാ​ർ​ഥി​ക​ളെ പുലർച്ചെ രാമേശ്വരത്തെ മണ്ഡപം ക്യാമ്പിലേക്കാണ് മാറ്റിയത്.

ഇവരെ 15 ദിവസത്തേക്കാണ് രാമേശ്വരം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. അഭയാർഥികളുടെ ആദ്യ ബാച്ചിൽ ലങ്കയിലെ ജാഫ്ന, കോക്കുപടയ്യൻ സ്വദേശികളായ മൂന്ന് കുട്ടികളടക്കം ആറു പേരും രണ്ടാമത്തെ ബാച്ചിൽ വാവുനിയ ജില്ലയിൽ നിന്നുള്ള 10 പേരുമാണുള്ളത്.

ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​കളെ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റാനായിരുന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കുട്ടികളടക്കം ഉള്ളതിനാൽ അഭയാർഥികളെ ജയിലിൽ അടക്കേണ്ടെന്ന നിലപാടാണ് കോടതിയെ സർക്കാർ അറിയിച്ചത്. രാമേശ്വരം, തൂത്തുക്കുടി മേഖലയിൽ നിലവിൽ 108 ശ്രീലങ്കൻ അഭയാർഥി ക്യാമ്പുകളുണ്ട്. ഇതിൽ 67 ക്യാമ്പുകൾ സജ്ജമാണ്.

ശ്രീ​ല​ങ്ക​യി​ലെ ദാ​രി​ദ്ര്യ​വും ഭ​ക്ഷ്യ​ദൗ​ർ​ല​ഭ്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ത​മി​ഴ് വം​ശ​ജ​ർ കൂ​ട്ട​മാ​യി പ​ലാ​യ​നം ചെ​യ്യാ​ൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ രാമേശ്വരം, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ തീരസംരക്ഷണ സേനയും തമിഴ്നാട് പൊലീസിന്‍റെ തീരസുരക്ഷാ വിഭാവും സ്വീകരിച്ചിട്ടുണ്ട്.

ശ്രീല​ങ്ക​യി​ൽ ​നി​ന്ന് ത​ലൈ​മ​ന്നാ​ർ വ​ഴി ധ​നു​ഷ്‌​കോ​ടി​യി​ലെ​ത്താ​ൻ ക​ഷ്ടി​ച്ച് മു​പ്പ​തോ​ളം കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് ദൂ​രം. ഇതു​വ​ഴി ബോ​ട്ടു​മാ​ർ​ഗം ത​മി​ഴ്നാ​ട്ടി​ലെ​ത്തു​ന്ന സം​ഘം ക​ട​ലി​ലൂ​ടെ കേ​ര​ള​ക്ക​ര​യി​ൽ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും റിപ്പോർട്ടുണ്ട്. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും ക​ട​ത്താ​നും മ​റ്റു​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​രെ ക​ണ്ടെ​ത്തി ക​ട​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സേ​നാ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് എ.​ഡി.​ജി.​പി. ഇ​ന്റ​ലി​ജ​ൻ​സി​ന്റെ പ്ര​ത്യേ​ക നി​ർ​ദേ​ശം പുറപ്പെടുവിച്ചിട്ടുണ്ട്.

വി​ദേ​ശ​നാ​ണ്യ ദൗ​ർ​ല​ഭ്യം മൂ​ലം രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക, ഊ​ർ​ജ പ്ര​തി​സ​ന്ധി​യി​ലാണ് ശ്രീ​ല​ങ്ക. ഈ ​വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ശ്രീ​ല​ങ്ക​യു​ടെ ക​ട​ബാ​ധ്യ​ത 750 കോ​ടി ഡോ​ള​റാ​ണ്. 1948ലെ ​സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​മു​ള്ള ക​ടു​ത്ത സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യാണ് ലങ്ക നേരിടുന്നത്.

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ത​ര​ണം നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും സ​ർ​ക്കാ​ർ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ സൈ​നി​ക​രെ വി​ന്യ​സി​ച്ചത് വാർത്തയായിരുന്നു. വൈ​ദ്യു​തി ത​ട​സം, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളാ​യ ഭ​ക്ഷ​ണം, പാ​ച​ക വാ​ത​കം എ​ന്നി​വ​ക്കും ക​ടു​ത്ത ക്ഷാ​മ​മാ​ണ്. ക​ട​ലാ​സ്, മ​ഷി ക്ഷാ​മം കാ​ര​ണം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചി​രു​ന്നു.

Tags:    
News Summary - Sri Lankan refugees will not be sent to jail; Tamil Nadu says special camps ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.