Posted On
date_range Updated On
date_range കോവിഡിെൻറ ഡെൽറ്റ വകഭേദത്തിനെതിരെ സ്പുട്നിക് വാക്സിൻ ഫലപ്രദമെന്ന് പഠനം
ന്യൂഡൽഹി: സ്പുട്നിക് വാക്സിൻ കോവിഡിെൻറ ഡെൽറ്റ വകഭേദത്തിനെതിരെ കൂടുതൽ ഫലപ്രദമെന്ന് പഠനം. മറ്റ് വാക്സിനുകളുമായി താരതമ്യം ചെയ്യുേമ്പാൾ സ്പുട്നിക് കൂടുതൽ ഫലപ്രദമെന്ന് കണ്ടെത്തിയെന്നാണ് അവകാശവാദം. ഇന്ത്യയിലാണ് കോവിഡിെൻറ ഡെൽറ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്.
സ്പുട്നിക്കിെൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് പുതിയ പഠനഫലം സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്. വാക്സിൻ നിർമാതാക്കളായ ഗാമാലേയ സെൻററാണ് പഠനം നടത്തിയത്. വൈകാതെ ഇൻറർനാഷണൽ ജേണലിൽ പഠനം പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ അംഗീകാരം ലഭിച്ച കോവിഡ് വാക്സിനാണ് സ്പുട്നിക്. ഡോ. റെഡ്ഡീസ് ലബോറിട്ടറിയാണ് സ്പുട്നിക് വാക്സിെൻറ ഇന്ത്യയിലെ നിർമാണം നടത്തുന്നത്. 91.6 ശതമാനമാണ് സ്പുട്നിക് വാക്സിെൻറ ഫലപ്രാപ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.