ടേക്ക് ഓഫിനു ശേഷം സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ പിൻചക്രം ഊരിവീണു; വിമാനം മുംബൈയിൽ അടിയന്തര ലാന്‍റിങ് ചെയ്തു

മുംബൈ: വിമാനം ടേക്കോഫ് ചെയ്തതിനു ശേഷം ചക്രം ഊരിപ്പോയതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം എമർജെൻസി ലാന്‍റ് ചെയ്തു. വിമാനത്തിന്‍റെ പിൻചക്രമാണ് ഊരിപ്പോയത്. ഗുജറാത്തിലെ കണ്ട്ല വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സ്പൈസ് ജെറ്റിന്‍റെ പിൻഭാഗത്തെ ചക്രം ടേക് ഓഫിനു ശേഷം ഊരി പോവുകയായിരുന്നു.

കൺട്രോൾ ടവറിലെ ഉദ്യോഗസ്ഥനാണ് വിമാനം ടേക്കോഫ് ചെയ്തപ്പോൾ ടയർ താഴേക്ക് വീഴുന്നത് കണ്ടത്. തുടർന്ന് അടിയന്തരമായി വിമാനം താഴെയിറക്കുകയായിരുന്നു.75 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും കമ്പനി അറിയിച്ചു.

Tags:    
News Summary - spice get aircraft crash landed due to tire flipped off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.