Posted On
date_range Updated On
date_range ടി.ഡി.പി നേതാവിനെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചിട്ടു; ഗുരുതര പരിക്ക്
അമരാവതി: അമിതവേഗത്തിൽ എത്തിയ വാഹനം തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി ) നേതാവ് കോട്ടം റെഡി ശ്രീനിവാസലുവിനെ ഇടിച്ച് വീഴ്ത്തി. ഗുരുതര പരുക്കേറ്റ ശ്രീനിവാസലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കാലിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
ശനിയാഴ്ച സ്വന്തം കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാഹനം അമിതവേഗത്തിൽ എത്തുന്നതും, ശ്രീനിവാസലു സഞ്ചരിച്ച കാറിന് നേരെ പാഞ്ഞു കയറുന്നതും ദൃശ്യങ്ങളിൽ കാണാം. നിർത്താതെ പോയ വാഹനത്തെ നാട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.