അപകടസ്ഥലത്തെ ജനക്കൂട്ടത്തിലേക്ക് ജാഗ്വാർ പാഞ്ഞുകയറി; പൊലീസുകാരനുൾപ്പെടെ ഒമ്പത് പേർ മരിച്ചു

ഗാന്ധിനഗർ: ഗുജറാത്തിൽ അമിതവേഗതയിലെത്തിയ ജാഗ്വാർ കാർ ഇടിച്ച് ഒരു പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. അഹമ്മദാബാദിലെ സർഖേജ്-ഗാന്ധിനഗർ (എസ്.ജി) ഹൈവേയിൽ ഇസ്‌കോൺ പാലത്തിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ദാരുണ സംഭവം.

രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് മറ്റൊരു അപകടം മിനിറ്റുകൾക്ക് മുമ്പ് ഇവിടെ നടന്നിരുന്നു. അപകടത്തെ തുടർന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലേക്കാണ് അമിതവേഗതയിലെത്തിയ ജാഗ്വാർ പാഞ്ഞുകയറിയത്.


അപകടസമയം 160 കിലോമീറ്റർ വേഗതയിലായിരുന്നു കാറെന്നാണ് അധികൃതർ അറിയിക്കുന്നത്. അപകടത്തിൽ ഒമ്പത് പേർ മരിക്കുകയും കാർ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് സോള സിവിൽ ആശുപത്രി മെഡിക്കൽ ഓഫീസർ കൃപ പട്ടേൽ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    
News Summary - Speeding Jaguar rams into crowd who came to see Thar-bumper collision in Ahmedabad, 9 dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.