പ്രണബ്​ മുഖർജി​ ആർ.എസ്​.എസ്​ ആസ്​ഥാനം സന്ദർശിക്കുന്നതിൽ എതിർ​പ്പെന്ന്​ മകൾ ശർമിഷ്​ഠ മുഖർജി

ന്യൂഡൽഹി: താൻ ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകൾ മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജിയുടെ മകളും കോൺഗ്രസ്​ നേതാവുമായ ശർമിഷ്​ഠ മുഖർജി നിഷേധിച്ചു. കോൺഗ്രസിൽ വിശ്വസിക്കുന്നതുകൊണ്ടാണ്​ താൻ രാഷ്​ട്രീയത്തിൽ വന്നത്​​. കോൺഗ്രസ്​ വിടുന്നതിനെക്കാൾ താൻ രാഷ്​ട്രീയ ജീവിതം അവസാനിപ്പിക്കാനാണ്​ ആഗ്രഹിക്കുന്നതെന്നും അവർ ട്വീറ്റ്​ ചെയ്​തു. 

പ്രണബ്​ മുഖർജി വ്യാഴാഴ്​ച നാഗ്​പുരിലെ ആർ.എസ്​.എസ്​ ആസ്​ഥാനം സന്ദർശിക്കുന്നതിലും അവർ എതിർപ്പ്​ അറിയിച്ചു. ബി.ജെ.പിക്കും സംഘ്​പരിവാറിനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനാണ്​ സന്ദർശനം അവസരമൊരുക്കുന്നത്​. അദ്ദേഹത്തി​​​െൻറ പ്രസംഗം മറന്നുപോയേക്കാം. എന്നാൽ, അതി​​​െൻറ ദൃശ്യങ്ങൾ എന്നും നിലനിൽക്കും. ബി.ജെ.പി ഇത്​ ഉപയോഗിച്ച്​ തെറ്റായ വാർത്തകളും ഉൗഹാപോഹങ്ങളും പ്രചരിപ്പിക്കും. ഇത്​ അതി​​​െൻറ തുടക്കമാണ്​​. ഇന്നത്തെ സംഭവത്തോടെ അദ്ദേഹം അത്​ മനസ്സിലാക്കിയിട്ടുണ്ടാകുമെന്നും അവർ ട്വീറ്റ്​ചെയ്​തു.

 2019ൽ ലോക്​സഭയിലേക്ക്​  ബി.ജെ.പി ടിക്കറ്റിൽ ശർമിഷ്​ഠ മത്സരിക്കുമെന്നാണ്​ ചില മാധ്യമങ്ങൾ റിപ്പോർട്ട്​ചെയ്​തത്​.  2014ലാണ്​ ശർമിഷ്​ഠ കോൺഗ്രസിൽ ചേർന്നത്​.  2015ൽ ഇവർ കോൺഗ്രസ്​ സ്​ഥാനാർഥിയായി ഡൽഹി നിയമസഭയിലേക്ക്​ മത്സരിച്ചെങ്കിലും ‘ആപ്​’ നേതാവ്​ സൗരബ്​ ഭരദ്വാജിനോട്​ പരാജയപ്പെടുകയായിരുന്നു.

Tags:    
News Summary - Speech Will be Forgotten, Visuals Will Remain: Daughter Cautions Pranab Mukherjee Against BJP's 'Dirty Tricks'-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.