Posted On
date_range Updated On
date_range എം.പി,എം.എൽ.എമാർ പ്രതികളായ കേസ്: അതിവേഗ കോടതികൾക്ക് അംഗീകാരം
ന്യൂഡൽഹി: എം.പിമാരും എം.എൽഎമാരും പ്രതികളായ കേസുകൾ പരിഗണിക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിന് സുപ്രീംകോടതി അംഗീകാരം നൽകി. കേന്ദ്രസർക്കാർ സമർപ്പിച്ച നിർദേശമാണ് സുപ്രീംകോടതി അംഗീകരിച്ചത്. മാർച്ച് ഒന്നിന് മുമ്പ് അതിവേഗ കോടതികളുടെ പ്രവർത്തനം ആരംഭിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
എം.പിമാരും എം.എൽ.എമാരും പ്രതികളായ കേസുകളിൽ പ്രോസിക്യൂഷൻ നടപടികൾ വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് രഞ്ജൻ ഗഗോയ്, നവീൻ സിൻഹ എന്നിവരുൾപ്പെട്ട ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.
എം.പിമാരും എം.എൽ.എമാരും പ്രതികളായ കേസുകൾ പരിഗണിക്കുന്നതിനായി 12 കോടതികളാണ് കേന്ദ്രസർക്കാർ സ്ഥാപിക്കുക. 1581 എം.പി, എം.എൽ.എമാർക്കെതിരായ കേസുകളാണ് അതിവേഗ കോടതികൾ പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.