ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം; സുപ്രീംകോടതിയിൽ അടിയന്തിര സിറ്റിങ്

ന്യൂഡൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗിക ആരോപണം. കോടതി ജീവനക്കാരിയായ യുവതിയാണ് രഞ് ജൻ ഗൊഗോയി തന്നെ പീഡിപ്പിച്ചതായി രാജ്യത്തെ 22 ജഡ്ജിമാർക്ക് കത്തയച്ചത്. തുടർന്ന് സുപ്രിംകോടതിയിൽ അടിയന്തിര സിറ് റിങ് നടന്നു.

ഒാൺലൈൻ മാധ്യമങ്ങൾ വിശദമായി യുവതിയുടെ പരാതി പ്രസിദ്ധീകരിച്ചതോടെയാണ് സുപ്രിംകോടതി ഇടപെട്ടത്. സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പൊതു താൽപര്യമുള്ള കേസായാണ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തന്നെയാ ണ് അടിയന്തിര സിറ്റിങ് ചേർന്നത്. രഞ്ജൻ ഗൊഗോയിയെ കൂടാതെ ജസ്റ്റിസുമാരായ അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരായിരുന് നു ബെഞ്ചിലുണ്ടായിരുന്നത്.

കേസിൽ തൽക്കാലം ഉത്തരവ് ഇറക്കുന്നില്ലെന്നും മുതിർന്ന ജഡ്ജമാർ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന തരത്തിൽ ഇടപെടലുണ്ടാകണമെന്ന് സുപ്രിംകോടതി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ നിലപാട് എടുത്തു. ചീഫ് ജസ്റ്റിസിനെതിരെ ബ്ലാക് മെയിൽ തന്ത്രമാണിതെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.

പണം കൊണ്ട് സ്വാധീനിക്കാനാകില്ലെന്ന് ഉറപ്പായപ്പോഴാണ് പുതിയ നീക്കമെന്നും രാജിയില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്. ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണിത്. പരാതിക്കാരിക്കെതിരെ രണ്ട് ക്രിമിനൽ കേസുകളുണ്ട്. ഇവർ എങ്ങനെയാണ് സുപ്രിംകോടതി സർവീസിൽ കയറിയതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

സുപ്രീംകോടതിയിൽ കോർട്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്ന 35കാരിയാണ് ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിൻെറ വസതിയിൽ വെച്ച് അപമാനിക്കപ്പെട്ടതായി പരാതിപ്പെട്ടത്. പീഡനത്തെ എതിർത്തതിനാൽ രണ്ട് മാസം കഴിഞ്ഞ് തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയിലുണ്ട്.

ഡൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾമാരായ ഭർത്താവിനെയും ഭർതൃ സഹോദരനെയും സസ്പെൻഡ് ചെയ്തും പ്രതികാര നടപടികൾ തുടർന്നതായും കത്തിൽ ആരോപിക്കുന്നു. ഇതിനിടെ ചീഫ് ജസ്റ്റിസിൻെറ ഭാര്യ തന്നെ കൊണ്ട് മാപ്പ് പറയിപ്പിച്ചു. പിന്നാലെ സുപ്രിംകോടതിയിൽ താൽക്കാലിക ജൂനിയർ കോർട്ട് അറ്റൻഡൻറ് ആയിരുന്ന ഭർതൃ സഹോദരനെയും പുറത്താക്കി. പ്രതികാര നടപടികളുടെ ഭാഗമായി തന്നെയും ഭർത്താവിനെയും രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തെന്നും തനിക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അവർ ആരോപിക്കുന്നു.

Tags:    
News Summary - A Special Bench of Supreme Court judges, special sitting- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.