Posted On
date_range Updated On
date_range മുലായം സിങ് യാദവിന്‍റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു
ന്യൂഡൽഹി: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്‍റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെതുടർന്ന് ചികിത്സയിലായിരുന്നു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സാധന ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യ നില വഷളായതിനെ തുടർന്ന് അവരെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
മുലായം സിംഗ് യാദവിന്റെ രണ്ടാം ഭാര്യയായിരുന്നു സാധന ഗുപ്ത. പ്രതീക് യാദവ് മകനും ഭാരതീയ ജനതാ പാർട്ടി നേതാവ് അപർണ യാദവ് മരുമകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.