Posted On
date_range Updated On
date_range സമാജ്വാദി പാർട്ടി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തു വിട്ടു
ന്യൂഡൽഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക സമാജ്വാദി പാർട്ടി പുറത്ത് വിട്ടു. ആറ് സ ്ഥാനാർഥികളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. അഖിലേഷ് യാദവിെൻറയും മുലായം സിങ് യാദവിെൻറയും ബന്ധുക്കളായ ധർമ്മേന്ദ്ര യാദവും അക്ഷയ് യാദവും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
മായിപുരി മണ്ഡലത്തിൽ നിന്നാവും മുലായം സിങ് യാദവ് മൽസരിക്കുക. ധർമേന്ദ്ര യാദവ് ബാദുവാനിൽ നിന്നും അക്ഷയ് യാദവ് ഫിറോസാബാദിൽ നിന്നും മൽസരിക്കും. അതേസമയം, ആദ്യഘട്ട പട്ടികയിൽ അഖിലേഷ് യാദവ് ഉൾപ്പെട്ടിട്ടില്ല.
കഴിഞ്ഞ മൂന്ന് തവണയും ജയിച്ച സീറ്റിൽ നിന്ന് ധർമ്മേന്ദ്ര യാദവിെൻറ മകൻ രാംേഗാപാൽ യാദവ് ഇക്കുറിയും ജനവിധി തേടും. എസ്.പി പാട്രിക്, കമലേഷ് കത്താരിയ, ബായിലാൽ കോൽ, ശാബിർ അഹമ്മദ് തുടങ്ങിയവരും ഇക്കുറി ജനവിധി തേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.