ജീവനക്കാർക്ക്​ കോവിഡ്​; ദക്ഷിണറെയിൽവേ ആസ്​ഥാനം അടച്ചു

ചെന്നൈ: ദക്ഷിണറെയിൽവേയുടെ ചെന്നൈയിലെ ആസ്​ഥാനവും ഡിവിഷനൽ റെയിൽവേ മ​ാനേജർ ഓഫിസും അടച്ചു. ജീവനക്കാർക്ക്​ കോവിഡ്​ രോഗം സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ നടപടി. ​

റെയിൽവേ ആസ്​ഥാനത്തെ ഒരു ഓഫിസർക്കും ഓഫിസ്​ സൂപ്രണ്ടിനുമാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഡിവിഷനൽ റെയിൽവേ മാനേജർ ഓഫിസിലെ ഒരു ജീവനക്കാരനും കോവിഡ്​ സ്​ഥിരീകരിച്ചു. 

ജീവനക്കാരുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കി. ആരുടെയും പരിശോധന ഫലം വന്നിട്ടില്ല. കോവിഡ്​ സ്​ഥിരീകരിച്ചവരെ ആശുപത്രി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. ഓഫിസ്​ അണുവിമുക്തമാക്കിയശേഷം രണ്ടുദിവസത്തിനുള്ളിൽ തുറന്നുപ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. 

ആഭ്യന്തര മന്ത്രാലയത്തി​​െൻറ നിർദേശ പ്രകാരം 33 ശതമാനം ജീവനക്കാർ മാത്രമായിരുന്നു ലോക്​ഡൗണി​​െൻറ ആദ്യഘട്ടം മുതൽ ജോലിയിലുണ്ടായിരുന്നത്​. കുറച്ചുദിവസങ്ങൾക്ക്​ മുമ്പാണ്​ 50 ശതമാനം ജീവനക്കാർ ഓഫിസിൽ എത്തിതുടങ്ങിയതെന്നും അധികൃതർ പറയുന്നു. 

ഓഫിസ്​ രണ്ടു ദിവസത്തേക്ക്​ അടച്ചെങ്കിലും ജീവനക്കാർ വീട്ടിലിരുന്ന്​ ജോലി ചെയ്യണമെന്നും ടെലിഫോൺ, ഇൻറർ​നെറ്റ്​ വഴി ബന്ധപ്പെടണമെന്നും ദക്ഷിണറെയിൽവേ ഡെപ്യൂട്ടി ചീഫ്​ ഓഫിസർ സിദ്ധാർഥ്​ എസ്​.കെ. രാജ്​ അറിയിച്ചു. 
 

Tags:    
News Summary - Southern Railway Closes Headquarters After Staff Test COVID positive -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.