ഗാംഗുലിയുടെ രാജി വാർത്തകൾ തള്ളി ബി.സി.സി.ഐ സെക്രട്ടറി

ന്യൂഡൽഹി: ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ രാജി അഭ്യൂഹങ്ങൾക്കിടെ വിശദീകരണവുമായി സെക്രട്ടറി ജെയ് ഷാ. ഗാംഗുലി അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് അദ്ദേഹം വാർത്ത ഏജൻസിയോട് പറഞ്ഞു.

ജീവിതത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്നു എന്ന ഗാംഗുലിയുടെ ട്വീറ്റ് പുറത്തുവന്നതോടെ ബി.സി.സി.ഐ അധ്യക്ഷസ്ഥാനം രാജിവെച്ചെന്നും രാഷ്ട്രീയത്തിലിറങ്ങാൻ പോകുന്നെന്നുമുള്ള പ്രചാരണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തിയത്. 2019ലാണ് ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്തേക്ക് ഗാംഗുലി തെരഞ്ഞെടുക്കപ്പെടുന്നത്.

'1992ൽ തുടങ്ങിയ എന്‍റെ ക്രിക്കറ്റ് യാത്രക്ക് 2022ഓടെ 30 വർഷം തികയുകയാണ്. ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങൾ തന്നു. ഇന്നത്തെ നിലയിൽ എത്താൻ എന്നെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. ഇന്ന് ഞാൻ ധാരാളം ആളുകളെ സഹായിക്കാൻ കഴിയുന്ന പുതിയ തുടക്കത്തിന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു' എന്നിങ്ങനെയായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്. 

Tags:    
News Summary - 'Sourav Ganguly Has Not Resigned': BCCI Secretary Jay Shah Amid Speculations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.