representative image    

ബംഗളൂരുവിൽ ആകാശത്ത്​​ സ്ഫോടനത്തിന് സമാനമായ ശബ്​ദം, ആശങ്ക; യുദ്ധ വിമാനങ്ങൾ പറന്നില്ലെന്ന് വ്യോമസേന

ബംഗളൂരു: ബംഗളൂരുവിൽ ആകാശത്ത് സ്ഫോടനത്തിന് സമാനമായി വൻ മുഴക്കമുണ്ടായത് നഗരവാസികളെ അങ്കലാപ്പിലാക്കി. സാധാരണയായി യുദ്ധവിമാനങ്ങൾ പറക്കുമ്പോൾ ഇത്തരം ഉയർന്ന ശബ്​ദം കേൾക്കാറുണ്ടെങ്കിലും ​വെള്ളിയാഴ്ച ഉണ്ടായത്​ അത്​ കാരണമല്ലെന്ന്​ വ്യോമസേന അധികൃതർ അറിയിച്ചു.

കെങ്കേരി, രാജരാജേശ്വരിനഗര്‍, കോറമംഗല, വിജയനഗര്‍, വിവേക്‌നഗര്‍, കനകപുര തുടങ്ങിയ വിവിധ ഭാഗങ്ങളിലായി ഉച്ചക്ക് 12നും 12.45നും ഇടയിലാണ് വൻ മുഴക്കം കേട്ടതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ശബ്​ദം ഭൂകമ്പം മൂലമല്ലെന്നും നഗരവാസികള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ശബ്​ദമുണ്ടായതിൻെറ കാരണം അന്വേഷിച്ചുവരുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു.

ശബ്​ദത്തേക്കാൾ വേഗത്തില്‍ വിമാനം പറക്കുമ്പോഴുണ്ടാകുന്ന 'സോണിക് ബൂം' പ്രതിഭാസമാണെന്ന് സംശയമുയര്‍ന്നെങ്കിലും ശബ്​ദമുണ്ടായ സമയത്ത് ബംഗളൂരുവിൽ വ്യോമസേനയുടെ വിമാനങ്ങള്‍ പറത്തിയിട്ടില്ലെന്ന്​ അധികൃതർ അറിയിച്ചു. ശബ്​ദം കേട്ട നഗരവാസികൾ ട്വിറ്ററിലൂടെയാണ് അവരുടെ സംശയങ്ങൾ ചർച്ചയാക്കിയത്. വൻ ശബ്​ദത്തിൽ വീടിൻെറ ജനലുകളും വാതിലുകളും അനങ്ങിയതായും പലരും ട്വീറ്റ് ചെയ്​തു.

Tags:    
News Summary - Sound-like noise and anxiety in the sky in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.