സോണിയ ഗാന്ധി

ശ്വാസതടസ്സം; സോണിയാ ഗാന്ധി ആശുപത്രിയിൽ

ദില്ലി: മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ എ.ഐ.സി.സി അധ്യക്ഷയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് തിങ്കളാഴ്ച രാത്രിയോടെ ന്യൂഡൽഹിയിലെ ശ്രീ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡൽഹിയിലെ തണുപ്പും വായുമലിനീകരണവും ശ്വാസതടസത്തിനിടയാക്കി എന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ സോണിയാ​ഗാന്ധിയുടെ ആരോ​ഗ്യ നില തൃപ്തികരമാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ആശങ്കാജനകമായ സാഹചര്യമില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അധികൃതർ പറഞ്ഞു.

പതിവ് പരിശോധനകൾക്കയാണ് ആശുപത്രിയിലെത്തിയതെന്നും, എന്നാൽ ശ്വാസ തടസ്സവും ചുമയുമുള്ളതിനാൽ ചികിത്സയിൽ തുടരാൻ നിർദേശിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സോണിയാ ഗാന്ധിക്ക് 79 വയസ്സ് തികഞ്ഞത്.

രാജ്യ തലസ്ഥാന നഗരിയിലെ അന്തരീക്ഷ വായു നിലവാരം ഏറ്റവും മോശം നിലയിലാണിപ്പോൾ. ശരാശരി എക്യു.ഐ 400ലാണുള്ളത്. വിവിധയിടങ്ങളിൽ ഇത് 450 ന് മുകളിലാണ്. പുകമഞ്ഞ് മൂടിയ അന്തരീക്ഷം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

വായു മലിനീകരണത്തോടൊപ്പം ശൈത്യ തരംഗത്തിന്‍റെ കാഠിന്യം കൂടിയത് ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത പുക മഞ്ഞിന് ഇടയാക്കുന്നു. ട്രെയിൻ, വ്യോമ ഗതാഗതങ്ങളെയും തടസ്സപ്പെടും വിധം മലിനീകരണം രൂക്ഷമായി.

Tags:    
News Summary - Sonia Gandhi Admitted To Delhi's Ganga Ram Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.