ന്യൂഡൽഹി: പ്രശസ്ത ടിക്ടോക് താരവും നടിയും ഹരിയാനയിലെ ബി.ജെ.പി താരവുമായ സൊണാലി ഫോഗട്ടിന്റെ മരണത്തിൽ ഗോവ പൊലീസ് കേസെടുത്തു. ഗോവയിലാണ് സൊണാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൊണാലിയുടെ പേഴ്സനൽ അസിസ്റ്റന്റായ സുധീർ സാങ്വാൻ ആണ് മരണത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു.
സൊണാലി ഗോവയിലെത്തിയത് സുധീറിനൊപ്പമായിരുന്നു. മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സൊണാലിയുടെ സഹോദരൺ റിങ്കു ധാക്ക രംഗത്തുവന്നിരുന്നു.
ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്ത് ദൃശ്യം വിഡിയോയിൽ പകർത്തി ബ്ലാക്മെയിൽ ചെയ്തിരുന്നുവെന്നും തുടർന്ന് കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും റിങ്കു ധാക്ക ഗോവ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.